![](https://www.nrimalayalee.com/wp-content/uploads/2022/03/Kuwait-Iftar-Health-Ministry.jpg)
സ്വന്തം ലേഖകൻ: റമസാനിൽ ഇഫ്താർ സംഗമം നടത്താൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം അനുമതി നൽകി. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 2 വർഷം സമൂഹ നോമ്പുതുറ സംഘടിപ്പിച്ചിരുന്നില്ല. രാജ്യത്തെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണു നടപടിയെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം അണ്ടർസെക്രട്ടറി ഡോ. ബുതൈന അൽ മുദാഫ് പറഞ്ഞു.
വിവിധ ഗവർണറേറ്റുകളിൽ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചു ഉചിതമായ നടപടികൾ യഥാസമയം കൈക്കൊള്ളുമെന്നും പറഞ്ഞു. സമൂഹ ഇഫ്താർ ഉൾപ്പെടെയുള്ള റമദാൻ കാലപ്രവർത്തനങ്ങൾ തിരിച്ചുകൊണ്ടുവരാൻ കഴിയുന്ന തരത്തിൽ രാജ്യത്തെ ആരോഗ്യ സാഹചര്യം തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം പൊതുജനാരോഗ്യ വിഭാഗം മേധാവി ഡോ. ബുതൈന അൽ മുദഫ് വ്യക്തമാക്കി.
ഇതോടെ പള്ളികളോടനുബന്ധിച്ചും അല്ലാതെയുമുള്ള ഇഫ്താർ തമ്പുകളും മറ്റും ഇത്തവണ സജീവമാകും. രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ ആരാധനകള്‍ക്കു പള്ളികളിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഔഖാഫ് മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു. പള്ളികളിലെ തറാവീഹ്, ഖിയാമുല്ലൈൽ നമസ്കാരങ്ങൾ, പഠന ക്ലാസുകള്‍, പ്രഭാഷണങ്ങള്‍ എന്നിവക്കായി ഔഖാഫ് മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല