1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2022

സ്വന്തം ലേഖകൻ: രാജ്യത്ത് താമസിക്കുന്ന അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് നല്‍കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം. എല്ലാ അനധികൃത താമസക്കാര്‍ക്കും അവരുടെ സ്റ്റാറ്റസ് പുതുക്കാന്‍ ഒരു ഗ്രേസ് പിരീഡ് ആഭ്യന്തര മന്ത്രാലയം നിശ്ചയിക്കും. പ്രാദേശിക മാധ്യമമായ അല്‍- ഖബാസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പുതിയ ഗ്രേസ് പിരീഡില്‍ കാര്യക്ഷമമായ നിയന്ത്രണങ്ങളും നിബന്ധനകളും ഉള്‍പ്പെടും. അത് മുന്‍ സമയപരിധിയേക്കാള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും ഉദ്ധേശിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കുകയും ചെയ്യുമെന്ന് അല്‍ ഖബാസ് റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ട് പ്രകാരം, രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന എല്ലാ നിയമ ലംഘകരെയും പിഴയില്‍ നിന്ന് ഒഴിവാക്കും. പുതിയ വിസ ഉപയോഗിച്ച് നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ അവരെ വീണ്ടും മടങ്ങാന്‍ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ, ഒരാളുടെ സ്റ്റാറ്റസ് ക്രമീകരിക്കാനും രാജ്യത്ത് തുടരാനും പിഴ അടച്ച് രേഖകള്‍ നിയമവിധേയമാക്കാനും അനുവദിക്കും.

പുതിയ നിര്‍ദേശം നടപ്പാക്കിയാല്‍ രാജ്യത്ത് നിയമലംഘകരുടെ എണ്ണം പരിമിതപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നിലവില്‍, ഏകദേശം 130,000 ആളുകള്‍ താമസ നിയമങ്ങള്‍ ലംഘിക്കുന്നതായി കണക്കാക്കപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.