സ്വന്തം ലേഖകന്‍: കുവൈത്തില്‍ അനധികൃതര്‍ താമസക്കാര്‍ക്കായി വ്യാപക പരിശോധന; മുപ്പത്തിയഞ്ചോളം പേര്‍ പിടിയില്‍. കഴിഞ്ഞ ദിവസം നടന്ന സുരക്ഷാ പരിശോധനയില്‍ നിരവധി പേര്‍ പിടിയിലയാതായി അധികൃതര്‍ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഇബ്രാഹിം അല്‍ ദറായുടെ നിര്‍ദേശാനുസരണം അഹ്മദി ഗവര്‍ണറേറ്റിലാണ് പരിശോധന നടത്തിയത്. താമസാനുമതി രേഖ ഇല്ലാത്തവരും വിവിധ ക്രിമിനല്‍ കേസുകളില്‍ പിടികിട്ടാ പുള്ളികളും ആയ മുപ്പത്തി അഞ്ചോളം ആളുകള്‍ആണ്പരിശോധനയില്‍ പിടിയിലായത്.
പരിശോധനയില്‍ 120 ഗതാഗത നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ചെയ്യുകയും14 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. അഹ്മദി ഗവര്‍ണറേറ്റ് സുരക്ഷാ വിഭാഗം മേധാവി ജനറല്‍ സഫാ അല്‍ മല്ലയുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലകളില്‍ ശക്തമായ പരിശോധനകള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല