![](https://www.nrimalayalee.com/wp-content/uploads/2022/04/Kuwait-Immune-App-Passport-Details-.jpg)
സ്വന്തം ലേഖകൻ: രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും പുതുതായി പുതുക്കിയ പാസ്പോര്‍ട്ട് ഇമ്യൂണ്‍ ആപ്ലിക്കേഷനില്‍ സ്വയമേ അപ്ഡേറ്റ് ആകും. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കുവൈത്ത് ഇമ്യൂണ്‍ ആപ്പില്‍ പുതിയ പാസ്പോര്‍ട്ട് നമ്പര്‍ സ്വയം അപ്ഡേറ്റ് ആകും.
ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച്, പാസ്പോര്‍ട്ടിന്റെ വാക്സിനേഷന് ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നതിന് ആരോഗ്യ മന്ത്രാലയം ഓട്ടോമേറ്റഡ് സംവിധാനവുമായി ബന്ധിപ്പിക്കുന്നു. ഇരു മന്ത്രാലയങ്ങള്‍ വഴിയുള്ള ലിങ്ക് വഴിയാണ് സ്വയം അപ്ഡേറ്റ് ആകുന്നത്. 2022 ഏപ്രില്‍ 14 നോ അതിനു ശേഷമോ പുതുക്കിയ പാസ്പോര്ട്ടുകള് ഈ നിയമത്തിന് വിധേയമായിരിക്കും.
ഈ തിയതിക്ക് മുമ്പ് പാസ്പോര്‍ട്ട് പുതുക്കിയവര് അവരുടെ പുതിയ പാസ്പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ച് ഇമ്മ്യൂണ്‍ ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യുന്നതിന് മിഷ്റഫിലെ കുവൈത്ത് വാക്സിനേഷന് സെന്റര്‍ സന്ദര്‍ശിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല