1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2023

സ്വന്തം ലേഖകൻ: കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള ബാഗേജ് നിരക്കുകൾ കുത്തനെ കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. കുവൈത്തിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമാണ് ഇളവ് പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്ക് അനുസരിച്ച് സൗജന്യ ബാഗേജിന് പുറമെ കൂടുതലായി വരുന്ന അഞ്ചു കിലോക്ക് മൂന്നു ദിനാറും, പത്ത് കിലോക്ക് ആറു ദീനാറും, 15 കിലോക്ക് 12 ദീനാറുമാണ് ഈടാക്കുക.

അധിക ബാഗേജ് ആവശ്യമുള്ളവർ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് നിശ്ചിത നിരക്ക് നൽകണം. സീസൺ സമയങ്ങളിൽ പത്ത് കിലോക്ക് 40 ദിനാർ വരെ നേരത്തെ എയർ ഇന്ത്യ എക്‌സ്പ്രസ് ചാർജ്ജ് വർദ്ധിപ്പിച്ചിരുന്നു. ഓഫ് സീസണും യാത്രക്കാരുടെ കുറവും കണക്കിലെടുത്താണ് ബാഗേജ് നിരക്കിൽ കുറവു വരുത്തിയതെന്നാണ് സൂചന.

സീ​സ​ണി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നൊ​പ്പം ബാ​ഗേ​ജ് നി​ര​ക്കും ഉ​യ​ർ​ത്തു​ക​യാ​ണ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ. അ​തി​നി​ടെ, വെ​ക്കേ​ഷ​ൻ അ​വ​സാ​നി​ക്കാ​റാ​യ​തും നാ​ട്ടി​ൽ പോ​കു​ന്ന​വ​രു​ടെ എ​ണ്ണ​വും കു​റ​ഞ്ഞ​തോ​ടെ കു​വൈ​ത്തി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കി​ലും കു​റ​വു​വ​ന്നു. ഈ ​മാ​സം കു​വൈ​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് 38 ദീ​നാ​റാ​ണ് കൂ​ടി​യ നി​ര​ക്ക്.

അ​ടു​ത്ത​മാ​സം 42 ദീ​നാ​റി​ന് കോ​ഴി​ക്കോ​ട്ടേ​ക്ക് യാ​ത്ര​ചെ​യ്യാം. ഒ​ക്ടോ​ബ​റി​ൽ 48 ദീ​നാ​റാ​ണ് നി​ല​വി​ൽ കാ​ണി​ച്ച ടി​ക്ക​റ്റ് നി​ര​ക്ക്. എ​ന്നാ​ൽ, കോ​ഴി​ക്കോ​ട്-​കു​വൈ​ത്ത് നി​ര​ക്ക് നി​ല​വി​ൽ 148 ദീ​നാ​റാ​ണ്. സെ​പ്റ്റം​ബ​ർ പ​കു​തി​യോ​ടെ 100 ദീ​നാ​റി​ന് താ​ഴേ​ക്കെ​ത്തും. ഒ​ക്ടോ​ബ​റി​ൽ വീ​ണ്ടും കു​റ​യും. ക​ണ്ണൂ​ർ, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും കു​വൈ​ത്തി​ൽ​നി​ന്ന് നി​ല​വി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ യാ​ത്ര​ചെ​യ്യാം. എ​ന്നാ​ൽ, കു​വൈ​ത്തി​ലേ​ക്കു​ള്ള ടി​ക്ക​റ്റി​ന് വ​ൻ വി​ല​യാ​ണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.