![](https://www.nrimalayalee.com/wp-content/uploads/2020/09/Bahrain-Domestic-Workers-Recruitment-Covid-19.png)
സ്വന്തം ലേഖകൻ: ഇന്ത്യൻ പുരുഷ ഗാർഹിക തൊഴിലാളികളുടെ മിനിതം വേതനം 100 ദിനാർ ആയും വനിതകളുടേത് 110 ദിനാറായും നിശ്ചയിക്കും. ഇൗ വ്യവസ്ഥ അംഗീകരിച്ചാൽ മാത്രമേ ഇന്ത്യയിൽനിന്ന് റിക്രൂട്ട്മെൻറ് സാധ്യമാകൂ എന്ന് ഫെഡറേഷൻ ഒാഫ് ഡൊമസ്റ്റിക് ലേബർ റിക്രൂട്ട്മെൻറ് ഒാഫിസസ് അറിയിച്ചു.
റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി ഇത്തരത്തിൽ നിബന്ധന വെച്ചതായി റിക്രൂട്ട്മെൻറ് ഒാഫിസ് യൂനിയൻ ഭാരവാഹികൾ പറഞ്ഞു. തൊഴിലാളികളുടെ കുറഞ്ഞ പ്രായം 30 വയസ്സും കൂടിയ പ്രായം 55 വയസ്സും ആയി നിജപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. തൊഴിലാളികൾക്ക് നിയമസഹായം സൗജന്യമായിരിക്കും.
കൂടാതെ പാസ്പോർട്ട് പിടിച്ചുവെക്കാൻ സ്പോൺസർക്ക് അവകാശമുണ്ടാകില്ല. സ്പോൺസർ തൊഴിലാളിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് എടുത്തുനൽകുകയും ശമ്പളം മാസത്തിൽ കൃത്യമായി അക്കൗണ്ടിൽ ഇടുകയും വേണം. റിക്രൂട്ട്മെൻറിെൻറ പേരിൽ തൊഴിലാളിയുടെ ശമ്പളത്തിൽനിന്ന് പിടിച്ചുവെക്കാനോ വെട്ടിക്കുറക്കാനോ ഏജൻസിക്ക് അവകാശമില്ലെന്നും മാർഗനിർദേശങ്ങളിൽ എടുത്തു പറയുന്നു.
പൂർണമായ ശമ്പളം തൊഴിലാളിക്ക് ലഭിക്കണം, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ജോലിക്കിടെ പരിക്കേറ്റാൽ നഷ്ടപരിഹാരവും ലഭിക്കും, കുവൈത്ത് തൊഴിൽ നിയമത്തിെൻറ പരിരക്ഷയും ഗാർഹിക തൊഴിലാളികൾക്ക് ലഭിക്കും തുടങ്ങിയ വ്യവസ്ഥകളും ധാരണപത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല