
സ്വന്തം ലേഖകൻ: കുവൈത്തിൽ ഇന്ത്യൻ എംബസി ഓപൺ ഹൗസ് ബുധനാഴ്ച രാവിലെ 11 മുതൽ 12 വരെ നടത്തും. എംബസി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ രാവിലെ പത്തുമുതൽ 11.30 വരെ എംബസിയിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.
ഇപ്പോൾ എംബസി എല്ലാ ആഴ്ചയിലും ജനസമ്പർക്ക പരിപാടി നടത്തുന്നുണ്ട്. ഔട്ട്സോഴ്സിങ് കേന്ദ്രങ്ങളിൽ ഉൾപ്പെടെയാണ് ജനസമ്പർക്കം ഷെഡ്യൂൾ ചെയ്യുന്നത്. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവർ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ ഐ.ഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം amboff.kuwait@mea.gov.in എന്ന വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്. പരിപാടി സമൂഹ മാധ്യമങ്ങളിൽ സംപ്രേഷണം ചെയ്യില്ലെന്ന് അധികൃതർ അറിയിച്ചു.
അതിനിടെ ഈദ് അവധിയ്ക്ക് മുമ്പ് കുവൈത്തില്‍ കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ലഘൂകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്തെ കോവിഡ് കേസുകള്‍ ഏറ്റവും താഴ്ന്ന നിലയിലായതിനാലാണ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനമായത്.
ആശുപത്രി വാര്‍ഡുകളിലോ തീവ്രപരിചരണ വിഭാഗങ്ങളിലോ ഉള്ള രോഗികള്‍ക്ക് പകരുന്ന രോഗബാധ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് ചൂണ്ടിക്കാണിച്ച് രാജ്യത്തെ എപ്പിഡെമിയോളജിക്കല്‍ സ്ഥിതി മെച്ചപ്പെട്ടുവരുന്നതായി മന്ത്രാലയ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല