![](https://www.nrimalayalee.com/wp-content/uploads/2020/08/Covid-19-Kuwait-Indian-Embassy-Emergency-Helpline-Numbers.jpg)
സ്വന്തം ലേഖകൻ: കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് സ്ഥിര താമസത്തിനായി നാട്ടിൽ പോകുന്ന മുതിർന്ന ഇന്ത്യക്കാർക്ക് ഇന്ത്യൻ അംബാസഡറെ നേരിട്ട് കാണാൻ അവസരമൊരുക്കുന്നു. 60 വയസ്സിന് മുകളിലുള്ള പ്രവാസം അവസാനിപ്പിക്കുന്നവർക്ക് ഇണകളോടൊപ്പം അംബാസറെ കാണാം. ഇന്ത്യൻ സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തിൽ അവരുടെ ദീർഘകാല പ്രവാസ ജീവിതത്തിലെ അനുഭവങ്ങളും നിർദേശങ്ങളും പങ്കുവെക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം.
ഏത് തരം ജോലിക്കാർക്കും അവസരമുണ്ടാകും. കാണാൻ താൽപര്യപ്പെടുന്നവർ അവസാന യാത്രക്ക് മുമ്പായി ബന്ധപ്പെടാനുള്ള വിവരങ്ങളും യാത്രതിരിക്കുന്ന തീയതിയും സഹിതം socsec.kuwait.gov.in എന്ന വിലാസത്തിൽ മുൻകൂട്ടി മെയിൽ അയക്കണം. അതനുസരിച്ച് കൂടിക്കാഴ്ചക്ക് അപ്പോയൻറ്മെൻറ് നൽകും. ഇന്ത്യൻ സമൂഹവുമായി സംവദിക്കുന്നതിലും അവരുടെ ക്ഷേമകാര്യങ്ങളിൽ ഇടപെടുന്നതിലും ശ്രദ്ധേയമായ ചുവടുവെപ്പുകൾ നടത്തി ജനപ്രീതി നേടിയ അംബാസഡർ സിബി ജോർജിെൻറ പുതിയ പദ്ധതിയും ജനഹൃദയങ്ങളിൽ ഇടം നേടുന്നതാണ്.
കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ അടുത്ത ഒാപൺ ഹൗസ് സെപ്റ്റംബർ 29നു വൈകീട്ട് 3.30നു നടക്കും. ഒാൺലൈൻ ഒാപൺ ഹൗസിന് അംബാസഡർ സിബി ജോർജ് നേതൃത്വം നൽകും. ‘ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെൻറ്’ എന്നതാണ് പ്രധാന ചർച്ച വിഷയം. അന്വേഷണങ്ങൾക്ക് അംബാസഡർ മറുപടി പറയും. സൂം ആപ്ലിക്കേഷനിൽ 98021829931 എന്ന െഎഡിയിൽ 786366 എന്ന പാസ്കോഡ് ഉപയോഗിച്ച് കുവൈത്തിലെ എല്ലാ ഇന്ത്യക്കാർക്കും പെങ്കടുക്കാവുന്നതാണ്.
പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവർ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ െഎഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം community.kuwait@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്. നേരിട്ടുള്ള ആശയവിനിമയ ഘട്ടം ഒഴികെ ഭാഗങ്ങൾ എംബസിയുടെ https://m.facebook.com/indianembassykuwait/ എന്ന ഫേസ്ബുക്ക്പേജിലൂടെയും കാണാം.
കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ അവസരമൊരുക്കാനാണ് ഒാപൺ ഹൗസ് ആരംഭിച്ചത്. എംബസി ഒാഡിറ്റോറിയത്തിൽ പ്രതിവാരം നടത്തിയിരുന്ന ഒാപൺ ഹൗസ് കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ സെപ്റ്റംബർ ആദ്യം നിർത്തിവെച്ചിരുന്നു. കോവിഡ് പ്രതിസന്ധി നീളുന്ന സാഹചര്യത്തിൽ പിന്നീട് ഒാൺലൈനായി പുനരാരംഭിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല