സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ എംബസി കുവൈത്തിൽ താമസിക്കുന്ന ഇന്ത്യക്കാരായ ഭിന്നശേഷിയുള്ള കുട്ടികളുടെ വിവരം ശേഖരിക്കുന്നു. ഇത്തരം കുട്ടികളുടെ രക്ഷിതാക്കൾ https://forms.gle/Focn2k5sJLcQNQ3PA എന്ന ഗൂഗിൾ ഫോമിലൂടെ വിവരം നൽകണമെന്ന് എംബസി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. മേയ് 15നകം വിവരങ്ങൾ നൽകണമെന്നാണ് നിർദേശം.
കൂടുതൽ വിവരങ്ങൾക്ക് edu.kuwait@mea.gov.in എന്ന വിലാസത്തിൽ ബന്ധപ്പെടാം. കുട്ടിയുടെ പാസ്പോർട്ടിലെ പേര്, മാതാപിതാക്കളുടെ പേര്, കുട്ടിയുടെയും രക്ഷിതാക്കളുടെയും പാസ്പോർട്ട് നമ്പർ, കുട്ടിയുടെ ജനന തീയതി, കുട്ടിയുടെയും രക്ഷിതാക്കളുടെയും പൗരത്വം, രക്ഷിതാക്കളുടെ മാസവരുമാനം, രക്ഷിതാവിന്റെ മെയിൽ വിലാസം, ഫോൺ നമ്പർ, കുട്ടി പഠിക്കുകയാണെങ്കിൽ സ്കൂളിന്റെ പേര്, ലോക്കൽ അഡ്രസ് തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്.
ക്ഷേമ പ്രവർത്തനങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കുമായാണ് വിവര ശേഖരണമെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം സർക്കാറിന്റെ കീഴിലുള്ള 69 ശതമാനം വികസന പദ്ധതികളും വെെകുന്നതായി റിപ്പോർട്ട്. 2021-2022 സാമ്പത്തിക വർഷത്തിൽ തീരാൻ വെച്ചിരുന്ന മിക്ക പ്രജക്റ്റുകളും വെെകും എന്നാണ് റിപ്പോർട്ട്. മൊത്തം 131 പദ്ധതികളിൽ 90 എണ്ണം ഷെഡ്യൂൾ ചെയ്ത സമയത്തേക്കാൾ പിന്നിലാണെന്നാണ് റിപ്പോർട്ട്.
എന്നാൽ സർക്കാറിന്റെ മൂന്ന് പ്രജക്റ്റുകൾ നിശ്ചിത സമയത്തേക്കാൾ മുന്നിലാണ്. . 2019 -2020 വർഷത്തെ മൂന്നാം പാദത്തിൽ 49 ശതമാനവും 2020 -2021 വർഷത്തെ മൂന്നാം പാദത്തിൽ 61 ശതമാനവും പദ്ധതികളാണ് വൈകിയിരുന്നത്. 38 പദ്ധതികൾ സമയക്രമം പാലിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. 50 ശതമാനം പദ്ധതികളും ഇപ്പോൾ നിർവഹണ ഘട്ടത്തിൽ ആണ് ഇരിക്കുന്നത്. 39 ശതമാനം ആസൂത്രണ ഘട്ടത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല