സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ എംബസി ഇന്ത്യൻ എഞ്ചിനീയർമാർക്ക് പുതിയ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. റഫറൻസ് ആവശ്യങ്ങൾക്ക് ആവശ്യമായ നിലവിലുള്ള ഡാറ്റാബേസ് പുതുക്കുകയാണ് ലക്ഷ്യം. നേരത്തെ രജിസ്റ്റർ ചെയ്തവർ ഉൾപ്പെടെ കുവൈത്തിലെ എല്ലാ ഇന്ത്യൻ എഞ്ചിനീയർമാരും ഓൺലൈനിൽ പുതുതായി രജിസ്റ്റർ ചെയ്യണമെന്ന് എംബസി നിർദ്ദേശിച്ചു. ഈ മാസം 22 ആണ് അവസാന തിയതി.
https://forms.gle/vFjaUcJJwftrgCYE6 എന്ന ഗൂസ്ൾ ഫോം വഴി എളുപ്പത്തിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാം. 2020 സെപ്റ്റംബറിലാണ് കുവൈത്തിൽ ഇന്ത്യൻ എഞ്ചിനീയർമാരുടെ അവസാന രജിസ്ട്രേഷൻ നടന്നത്. ഏകദേശം പതിനായിരത്തോളം എൻജിനീയർമ്മാരാണു കുവൈത്തിൽ ജോലി ചെയ്യുന്നത്.
അതിനിടെ കുവൈത്തിൽ തൊഴിലാളിയുടെ തൊഴിൽ അനുമതി രേഖയിൽ ( ഇദ്‌ൻ അമൽ ) പ്രതി വർഷ ശമ്പള വർദ്ധനവ് 50 ദിനാറിൽ അധികം പാടില്ലെന്ന നിയമം റദ്ധാക്കി. മാനവ ശേഷി പൊതു സമിതി ഡയരക്ടർ ജനറൽ ഡോ. മുബാറക് അൽ ആസിമിയാണ് ഈ തീരുമാനം പുറപ്പെടുവിച്ചത്. പൊതു താല്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്‌ഥാനത്തിൽ തൊഴിലാളിയുടെ പ്രതിവർഷ ശമ്പള വർദ്ധനവ് എത്ര ആയിരിക്കണമെന്ന് തീരുമാനിക്കുവാൻ തൊഴിലുടമക്ക് മാത്രമേ അവകാശം ഉള്ളൂ എന്നും ഇതിനു നിശ്ചിത പരിധി ഏർപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല