1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2023

സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി ഇ​ന്ത്യ​ന്‍ എം​ബ​സി. രാ​ജ്യം ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​ര്‍ക്ക് ന​ല്‍കു​ന്ന രേ​ഖ​യാ​ണ് പാ​സ്പോ​ര്‍ട്ടെ​ന്നും അ​ത് ആ ​വ്യ​ക്തി​യു​ടെ സ്വ​ത്താ​ണെ​ന്നും എം​ബ​സി വ്യ​ക്ത​മാ​ക്കി. കു​വൈ​ത്തി​ലെ തൊ​ഴി​ല്‍ നി​യ​മ​ത്തി​ന്റെ അ​ടി​സ്ഥാ​ന ത​ത്ത്വ​ങ്ങ​ള്‍ക്ക് എ​തി​രാ​ണ് ജീ​വ​ന​ക്കാ​രു​ടെ പാ​സ്പോ​ര്‍ട്ട് ക​മ്പ​നി​ക​ള്‍ സൂ​ക്ഷി​ച്ചു​വ​ക്കു​ന്ന​ത്.

എ​ന്നാ​ൽ, ജീ​വ​ന​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ക​മ്പ​നി​ക​ള്‍ക്ക് പാ​സ്പോ​ര്‍ട്ട് സൂ​ക്ഷി​ച്ചു​െ​വ​ക്കാ​മെ​ന്ന് എം​ബ​സി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​സ്പോ​ര്‍ട്ടു​ക​ള്‍ പി​ടി​ച്ചു​െ​വ​ക്കു​ന്ന പ​രാ​തി​ക​ള്‍ ഉ​യ​ര്‍ന്ന​തി​നെ തു​ട​ര്‍ന്നാ​ണ്‌ പു​തി​യ നി​ർ​ദേ​ശ​മെ​ന്ന് സൂ​ച​ന. നി​ല​വി​ലെ നി​യ​മ​മ​നു​സ​രി​ച്ച് അ​ന​ധി​കൃ​ത​മാ​യി ക​മ്പ​നി​യോ തൊ​ഴി​ലു​ട​മ​യോ ജീ​വ​ന​ക്കാ​രു​ടെ പാ​സ്പോ​ര്‍ട്ട് പി​ടി​ച്ചു​െ​വ​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ ജീ​വ​ന​ക്കാ​ര്‍ക്ക് തൊ​ഴി​ല്‍ മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ക്കാം.

അതിനിടെ ഗുരുതര ഗതാഗത നിയമം ലംഘിച്ച 18,486 പേരെ 6 മാസത്തിനിടെ നാടുകടത്തിയതായി കുവൈത്ത്. മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് ഇത്രയും പേരെ നാടുകടത്തിയത്. കഴിഞ്ഞ 8 മാസത്തിനിടെ 26 ലക്ഷം പേർ നിയമം ലഘിച്ചു. ഇതിൽ 19.5 ലക്ഷം പരോക്ഷ നിയമ ലംഘനങ്ങളായിരുന്നെന്ന് ഗതാഗത ബോധവൽക്കരണ വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ നവാഫ് അൽ ഹയ്യാൻ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.