1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2021

സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ഈ മാസത്തെ ഓപ്പൺ ഹൗസിൽ പാസ്‌പോർട്ട്, വിസ, കോവാക്‌സിൻ സർട്ടിഫിക്കറ്റ് എന്നിവ ചർച്ച ചെയ്യുമെന്ന് എംബസി അറിയിച്ചു. നവംബർ 24 ബുധനാഴ്ച എംബസി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓപ്പൺ ഹൗസിന് അംബാസഡർ സിബി ജോർജ് നേതൃത്വം നൽകും.

കോവിഡ് പ്രതിരോധ വാക്‌സിൻ രണ്ടു ഡോസ് എടുത്ത ഇന്ത്യൻ പൗരന്മാർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത ശേഷം ഓപ്പൺ ഹൗസിൽ പങ്കെടുക്കാം. community.kuwait@mea.gov.in എന്ന വിലാസത്തിൽ ഇ മെയിൽ അയച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇന്ത്യൻ പാസ്പോർട്ട്, ഇന്ത്യയിലേക്കുള്ള സന്ദർശനവിസ, കോവാക്‌സിൻ എടുത്തവരുടെ സർട്ടിഫിക്കറ്റ് എന്നിവയിലൂന്നിയാകും ഇത്തവണത്തെ ചർച്ചകൾ.

പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവർ അക്കാര്യം രജിസ്‌ട്രേഷൻ സമയത്ത് അറിയിക്കണം. ഇന്ത്യൻ സമൂഹത്തിനായി സന്നദ്ധ സേവനം ചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുള്ളവർ ഓപ്പൺ ഹൗസിൽ നേരിട്ട് എത്തണമെന്നും എംബസി വാർത്താ കുറിപ്പിൽ അഭ്യർഥിച്ചു.

സൂം ആപ്ലിക്കേഷൻ വഴിയും ഓപ്പൺ ഹൗസിൽ പങ്കെടുക്കാം ഓപ്പൺ ഹൗസിലെ ചോദ്യോത്തര സെഷൻ ഒഴികെ ഭാഗങ്ങൾ എംബസിയുടെ ഫേസ് ബുക്ക് പേജിലൂടെ ലൈവ് കാസ്റ്റ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.