സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ‘എംബസി ഓപൺ ഹൗസ്’ ബുധനാഴ്ച എംബസിയിൽ നടക്കും.രാവിലെ 11 മുതൽ 12 വരെയുള്ള ഓപൺ ഹൗസിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.
രജിസ്‌ട്രേഷനുകൾക്ക് രാവിലെ 10 മുതൽ 11.30 വരെ എംബസിയിൽ സൗകര്യം ഉണ്ടാകും. എല്ലാ ഇന്ത്യക്കാര്‍ക്കും ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കേണ്ടവര്‍ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐ.ഡി നമ്പര്‍, ഫോണ്‍ നമ്പര്‍, കുവൈത്തിലെ വിലാസം എന്നിവ ഉള്‍പ്പെടെ amboff.kuwait@mea.gov.in വിലാസത്തില്‍ അറിയിക്കണം.
അതിനിടെ കുവൈറ്റില്‍ വിവിധ വിസകളില്‍ എത്തുന്ന പ്രവാസികള്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റ് ലഭിക്കുന്നതിനു മുന്നോടിയായി പൂര്‍ത്തീകരിക്കേണ്ട മെഡിക്കല്‍ പരിശോധന സ്വകാര്യ ആശുപത്രികളിലേക്ക് നീക്കാന്‍ അധികൃതര്‍ ആലോചിക്കുന്നതായി അറബ് ദിനപ്പത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ പ്രവാസികളുടെ വിസയുമായി ബന്ധപ്പെട്ട മെഡിക്കല്‍ പരിശോധന നടക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ അനുഭവപ്പെടുന്ന വലിയ തിരക്ക് പരിഗണിച്ചാണ് ഇവ സ്വകാര്യ മേഖലയുടെ സഹകരണത്തോടെ നിര്‍വഹിക്കാനുള്ള പദ്ധതി അധികൃതര്‍ ആവിഷ്‌ക്കരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല