![](https://www.nrimalayalee.com/wp-content/uploads/2020/08/Covid-19-Kuwait-Indian-Embassy-Emergency-Helpline-Numbers.jpg)
സ്വന്തം ലേഖകൻ: കുവെറ്റ് ഇന്ത്യൻ എംബസിയുടെ കോൺസുലർ, പാസ്പോർട്ട്, വിസ ഔട്ട്സോഴ്സ് സേവന കേന്ദ്രങ്ങൾ പുതിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ശർഖ്, ജലീബ്, ഫഹാഹീൽ എന്നിവിടങ്ങളിലെ പുതിയ സ്ഥലങ്ങളിൽ ഓഫീസുകൾ പ്രവർത്തിക്കും. ജനുവരി 11 ആണ് ഇവിടങ്ങളിൽ പ്രവർത്തിക്കുക. ശർഖ് ഖാലിദ് ഇബ്നു വലീദ് സ്ട്രീറ്റിൽ ജവാഹറ ടവർ മൂന്നാം നില, ജലീബ് അൽ ശുയൂഖ് ഒലീവ് സൂപ്പർ മാർക്കറ്റ് ബിൽഡിങ്, ഫഹാഹീൽ മക്ക സ്ട്രീറ്റ് അൽ അനൂദ് ഷോപ്പിങ് കോംപ്ലക്സിന്റെ മെസനൈൻ ഫ്ലോർ എന്നിവിടങ്ങളിലാണ് പുതിയ ഓഫിസുകൾ.
പുതിയ കേന്ദ്രങ്ങൾ ജനുവരി പത്തിന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്യും. എന്നാൽ ജനുവരി 11 മുതൽ സേവനം നൽകിത്തുടങ്ങുകയുള്ളു. ശനി മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെ ഓഫീസുകൾ പ്രവർത്തിക്കും. പിന്നീട് വൈകീട്ട് നാലുമുതൽ രാത്രി എട്ടുവരെയും സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കും. എംബസി അറ്റസ്റ്റേഷനും ജനുവരി 11 മുതൽ ഔട്സോഴ്സിങ് കേന്ദ്രം വഴിയാണ് നടത്താൻ സാധിക്കുക.
ദഇയ്യയിലെ എംബസിയുടെ ഓഫീസിൻ അറ്റസ്റ്റേഷൻ ഉണ്ടാകില്ല. അതേസമയം മരണ രജിസ്ട്രേഷൻ എംബസിയുടെ ഓഫിസിൻ തന്നെ ചെയ്യാം ജനുവരി പത്തിന് രാവിലെ പത്തിന് ശർഖ് കേന്ദ്രവം ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്യും. പിന്നീട് ജനുവരി 11ന് ജലീബ് കേന്ദ്രവും ജനുവരി12ന് ഫഹാഹീൽ കേന്ദ്രവും ഉദ്ഘാടനം ചെയ്യും.
അതേസമയം കൊവിഡ് കേസുകൾ കുവൈത്തിൽ കൂടി വരുകയാണ്. അടച്ചിട്ട സ്ഥലങ്ങളിലും ഹാളുകളിലും ഒത്തുകൂടലുകൾക്കും പരിപാടികൾക്കും അനുമതി നൽക്കുകയില്ല. വിലക്ക് ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ഇതുമായി ബന്ധപ്പെട്ട നിയമലംഘനം നടന്നാൽ കർശന ശിക്ഷ നൽകും. ഇതുമായി ബന്ധപ്പെട്ട് പരിശോധന ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. കുവൈത്ത് പൊതുസുരക്ഷ കാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫർറാജ് അൽ സൗബി ആണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നതത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല