സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജ് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയര്‍സ് മെമ്പര്‍ സെക്രട്ടറി അലി മൊഹ്‌സിനിയുമായി കൂടിക്കാഴ്ച്ച നടത്തി. എന്‍ജിനീയറിംഗ് മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ നേരിടുന്ന വിവിധ പ്രശ്ങ്ങളും ചര്‍ച്ച ചെയ്തു.
അതേസമയം കുവൈത്തിലുള്ള മുഴുവന്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാരും എംബസിയുടെ രജിസ്‌ട്രേഷന്‍ ഡ്രൈവില്‍ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. എൻജിനീയറിങ് മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. എൻജിനീയർമാരുടെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് ഇന്ത്യൻ എൻജിനീയർമാർ കുവൈത്തിൽ പ്രതിസന്ധി നേരിടുന്നുണ്ട്.
രണ്ട് രാജ്യങ്ങളിലെയും അധികൃതർ തമ്മിൽ ഈ വിഷയത്തിൽ നിരന്തരം ചർച്ചകൾ തുടരുന്നുവെങ്കിലും പരിപൂർണ പരിഹാരം ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയുമായി ഇന്ത്യൻ സ്ഥാനപതിയുടെ കൂടിക്കാഴ്ച.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല