![](https://www.nrimalayalee.com/wp-content/uploads/2020/08/Covid-19-Kuwait-Indian-Embassy-Emergency-Helpline-Numbers.jpg)
സ്വന്തം ലേഖകൻ: കോവാക്സീൻ സ്വീകരിച്ചതിനാൽ, കുവൈത്തിലേക്ക് വരാൻ സാധിക്കാത്ത ഇന്ത്യക്കാരുടെ പട്ടിക തയാറാക്കാൻ ഇന്ത്യൻ എംബസി റജിസ്ട്രേഷൻ തുടങ്ങി. വിദേശങ്ങളിൽ കുടുങ്ങിയവർക്ക് കുവൈത്തിലേക്ക് തിരിച്ചെത്താൻ അനുമതി നൽകിയെങ്കിലും കോവാക്സീൻ എടുത്തവർക്ക് പ്രവേശനമില്ല.
കുവൈത്ത് അംഗീകരിച്ച പട്ടികയിൽ കോവാക്സീൻ ഇല്ലാത്തതാണ് കാരണം. അതേസമയം കോവാക്സീന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടുണ്ട്. കോവാക്സീൻ കാരണം യാത്ര മുടങ്ങിയവരെക്കുറിച്ചുള്ള വിവരം ശേഖരിച്ച് കുവൈത്ത് അധികൃതരുടെ ഇടപെടലിനാണ് റജിസ്ട്രേഷൻ ഡ്രൈവ് എന്ന് എംബസി അറിയിച്ചു.
നേരത്തെ റജിസ്റ്റർ ചെയ്തവരും https://forms.gle/ce3b9ETGJAeTJZku9 എന്ന വിലാസത്തിൽ വീണ്ടും റജിസ്റ്റർ ചെയ്യണം. അത് സംബന്ധിച്ച് പുതിയ വിവരങ്ങൾ എംബസി വെബ്സൈറ്റിലും സമൂഹ മാധ്യമങ്ങളിലും ലഭ്യമാകും. വെബ്‌സൈറ്റ് : www.indembkwt.gov.in , ട്വിറ്റർ: @indembkwt, ഫെയ്സ് ബുക്ക്: @indianembassykuwait. വിവരങ്ങൾക്ക് : nfo.kuwait@mea.gov.in
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല