1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2015

സ്വന്തം ലേഖകന്‍:കുവൈത്തില്‍ അനധികൃത സംഘംചേരല്‍, 11 ഇന്ത്യക്കാര്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയില്‍. കര്‍ണ്ണാടക നവ ചേതന്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ നേത്യത്വത്തില്‍ നടത്തിയ യോഗത്തില്‍ പങ്കെടുത്ത നിരവധി ഇന്ത്യക്കാരാണ് കുവൈത്ത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. നവരാത്രി ദിനമായ കഴിഞ്ഞ 23 നു മംഗഫ് കേന്ദ്രീകരിച്ചായിരുന്നു യോഗം.

11 ഇന്ത്യക്കാരെ അറസ്‌റ് ചെയതതായാണ് എംബസി അധികൃതര്‍ നല്‍കുന്ന വിവരം. ഇവരില്‍ ഭൂരിപക്ഷവും കര്‍ണ്ണാടക സ്വദേശികളാണ്. സംഘം പ്രസിഡണ്ടും പിടിയിലായവരിലുണ്ട്. സമീപ പ്രദേശത്ത് ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ കോലഹലം ഉണ്ടാക്കിയതിനെ തുടര്‍ന്നായിരുന്നു പരിശോധന.

മംങ്കഫിലെ യോഗത്തിന് ശേഷം 25ന് മെഹ്ബൂലയിലുള്ള ഡമാക് കേറ്ററിംഗ് കമ്പനിയില്‍ നിന്ന് 7 കര്‍ണാടക സ്വദേശികളെ് അധികൃതര്‍ കസ്റ്റഡിയിലെടുത്തത്. വിഷയത്തില്‍, നിജസ്ഥിതി അറിയാന്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. രാജ്യത്തെ നിയമത്തിന് വിരുദ്ധമായി എന്തെങ്കില്ലും പ്രവര്‍ത്തിച്ചുണ്ടെങ്കില്‍ നടപടി സ്വീകരിക്കാനും അല്ലാത്ത പക്ഷം ഇവരെ വിടണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മുഹറം പ്രമാണിച്ച് കഴിഞ്ഞ ആഴ്ചയില്‍ ആഭ്യന്തര മന്ത്രാലയം കനത്ത സുരക്ഷ നടപടികളുടെ ഭാഗമായി ആളുകള്‍ ഒത്തുകൂടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.