സ്വന്തം ലേഖകൻ: സൗദിയിലും കുവൈത്തിലും വീശിയടിച്ച പൊടിക്കാറ്റ് ജനജീവിതത്തെ സാരമായി ബാധിച്ചു. കുവൈത്തിൽ തിങ്കളാഴ്ച വൈകിട്ട് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ഇന്നലെയും സ്കൂളുകൾക്ക് അവധി നൽകി.
ഇന്നത്തോടെ അന്തരീക്ഷം തെളിയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗദിയിൽ കനത്ത പൊടിക്കാറ്റ് മൂലം ശ്വാസതടസ്സം നേരിട്ട നൂറോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒട്ടേറെ പേർക്കു പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചതായി റെഡ് ക്രസന്റ് അറിയിച്ചു. അങ്ങിങ്ങ് വാഹനാപകടങ്ങളും റിപ്പോർട്ട് ചെയ്തു.
പൊടിക്കാറ്റ് രാത്രി വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊടിയുള്ള സമയങ്ങളിൽ അലർജി രോഗികളും കുട്ടികളും പ്രായമായവരും പുറത്തിറങ്ങരുതെന്ന് ആരോഗ്യമന്ത്രാലയം അഭ്യർഥിച്ചു. വീടുകളിലേക്കു കാറ്റു വരാതിരിക്കും വിധം അടച്ചിടണമെന്നും ഓർമിപ്പിച്ചു. അടിയന്തരമായി പുറത്തിറങ്ങുന്നവർ ചെവിയും മൂക്കും മറയ്ക്കണമെന്നും അധികൃതർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല