![](https://www.nrimalayalee.com/wp-content/uploads/2021/02/Kuwait-Institutional-Quarantine-Hotel-Room-Rent.jpg)
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ പ്രവർത്തനശേഷി വർധിപ്പിക്കാൻ മന്ത്രിസഭ അനുമതി നൽകി. പരമാവധി പ്രതിദിന യാത്രക്കാരുടെ എണ്ണം 7500ൽനിന്ന് 10,000 ആയാണ് ഉയർത്തുന്നത്. കൂട്ടിയ 2500 സീറ്റ് ഇജിപ്തിൽനിന്നാണ്. 1250 സീറ്റ് കുവൈത്ത് എയർവേസിനും ജസീറ എയർവേസിനും 1250 സീറ്റ് ഇൗജിപ്ഷ്യൻ വിമാനക്കമ്പനികൾക്കും നൽകും.
ഇന്ത്യക്കാരുടെ കാത്തിരിപ്പ് തുടരുകയാണ്. ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ എന്നീ രാജ്യങ്ങളെയാണ് കുവൈത്ത് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഈ രാജ്യങ്ങളിൽനിന്ന് നേരിട്ട് വിമാന സർവിസ് ആരംഭിക്കാൻ മാതൃസഭ അനുമതി നൽകുകയും യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ വിവരിച്ച് ഡി.ജി.സി.എ വിജ്ഞാപനം ഇറക്കുകയും ചെയ്തിരുന്നു.
എന്നാൽ, സർവിസ് ആരംഭിക്കുന്ന തീയതി വ്യോമയാന വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യൻ വ്യോമയാന വകുപ്പുമായി കുവൈത്ത് അധികൃതർ ചർച്ച ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. ധാരണയായാൽ ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിക്കും. ഇന്ത്യ ഉൾപ്പെടെ റെഡ്ലിസ്റ്റ് രാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിക്കുന്നതിന് തടസ്സം പ്രതിദിന ഇൻകമിങ് യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാത്തതാണ്.
ഇത് വർധിപ്പിക്കാതെ ഇന്ത്യയിൽനിന്ന് വിമാനങ്ങൾക്ക് അനുമതി നൽകുന്നത് ബുദ്ധിമുട്ടാണെന്നാണ് വ്യോമയാന വകുപ്പിെൻറ നിലപാട് എന്നാണ് റിപ്പോർട്ടുകൾ. പ്രവർത്തനശേഷി വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് വ്യോമയാന വകുപ്പ് മന്ത്രിസഭക്ക് കത്ത് നൽകിയിരുന്നു.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു വിമാനത്താവളത്തിലെത്താവുന്ന യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചത്. കോവിഡിന്റെ തുടക്കത്തില്‍ 1000 യാത്രക്കാരെ മാത്രമായിരുന്നു ഒരു ദിവസം അനുവദിച്ചിരുന്നത്. പിന്നീട് ഘട്ടം ഘട്ടമായി അത് ഉയര്‍ത്തുകയായിരുന്നു. യാത്രക്കാരുടെ എണ്ണം പതിനായിരമായി ഉയര്‍ത്തിക്കൊണ്ടുള്ള മന്ത്രിസഭയുടെ പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത ദിവസം തന്നെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പതിനായിരക്കണക്കിന് പ്രവാസികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല