സ്വന്തം ലേഖകൻ: രാജ്യത്തിനു പുറത്ത് തുടുര്‍ച്ചയായി 6 മാസം താമസിക്കുന്നവരുടെ ഇക്കാമ അഥവാ താമസരേഖ റദ്ധാക്കന്‍ നീക്കം. പുതിയ സാഹചര്യത്തില്‍ കുവൈത്തിനു പുറത്ത് ആറു മാസത്തില്‍ അധികം കാലം കഴിയുന്നവരുടെ താമസരേഖ സ്വമേധയാ റദ്ദാകുമെന്ന നിയമം പുനസ്ഥാപിക്കാനാണു ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രത്യേക പരിഗണന നല്‍കി ഈ നിയമം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കോവിഡ് വ്യാപനത്തില്‍ കുറവ് വരികയും രാജ്യം സാധാരണ നിലയിലേക്ക് മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണു നിയമം വീണ്ടും പുനസ്ഥാപിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.
അതേസമയം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഈ നിയമം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 1 മുതല്‍ വീണ്ടും ബാധകമാക്കിയിരുന്നു. എന്നാല്‍ കുടുംബ വിസയിലുള്ളവര്‍, സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍, കൂടാതെ സ്വന്തം സ്‌പോന്‍സര്‍ഷിപ്പിലുള്ളവര്‍ മുതലായ വിഭാഗങ്ങള്‍ക്കാണു ആഭ്യന്തര മന്ത്രാലയത്തിലെ താമസ കാര്യ വിഭാഗം നിയമം വീണ്ടും പ്രാബല്യത്തില്‍ വരുത്തുന്നതിനു ആലോചിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല