1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2022

സ്വന്തം ലേഖകൻ: കുവൈത്തിൽ അശ്രദ്ധയോടെ വാഹനം പാർക്ക്‌ ചെയ്യുന്നവർക്കെതിരെ നടപടി കര്‍ശനമാക്കുന്നു. വാഹനമോടിക്കുമ്പോൾ മാത്രമല്ല, പാർക്ക് ചെയ്യുമ്പോഴും അശ്രദ്ധ പാടില്ലെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി. രാജ്യത്ത്‌ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി പാർക്കിങ് ഏരിയകളിൽ പരിശോധന ആരംഭിച്ചിരിക്കുകയാണ് ട്രാഫിക്ക് പോലീസ്.

അശ്രദ്ധയോടെയും മറ്റുള്ളവർക്ക് പ്രയാസമുണ്ടാകുന്ന തരത്തിലും വാഹനം പാർക്ക് ചെയ്‌താൽ പിഴ ഒടുക്കേണ്ടിവരും. പാർക്കിംഗ് സ്ഥലങ്ങളിൽ ലൈൻ തെറ്റിച്ചോ, സ്ലോട്ടുകൾ വേർതിരിക്കുന്ന ലൈനിനു മുകളിലോ വാഹനം നിർത്തിയിട്ടാലും പിഴ ഈടാക്കും. കഴിഞ്ഞ ദിവസം ഈ രീതിയിൽ പാർക്ക്‌ ചെയ്ത വാഹനത്തിൽ ട്രാഫിക് പോലീസ് എത്തി പെനാൽറ്റി നോടീസ് പതിച്ചതായി ആഭ്യന്തരമന്ത്രാലയം ട്വീറ്റ് ചെയ്തു.

പാർക്കിങ് സ്ലോട്ടുകൾ വേർതിരിക്കുന്ന ലൈനിനു മുകളിൽ വാഹനം നിർത്തിയതിനാണ് ഉടമയുടെ പേരിൽ പെനാൽറ്റി ഇഷ്യു ചെയ്തത്. ഗതാഗതരംഗത്തെ നിയമ ലംഘനങ്ങൾക്കെതിരെ നടപടി കർശനമാക്കാൻ ആഭ്യന്തരമന്ത്രി പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പോലീസ് പാർക്കിങ് ഏരിയകളിൽ ഉൾപ്പെടെ നിരീക്ഷണം ശക്തമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.