![](https://www.nrimalayalee.com/wp-content/uploads/2020/07/Kuwait-airways-to-restart-commercial-flights-from-Kochi-in-August.jpg)
സ്വന്തം ലേഖകൻ: കുവൈത്ത് എയർവേസ് കൂടുതൽ വിമാന സെർവീസുകൾ ആരംഭിക്കുന്നു. കൂടുതൽ വിമാന സെർവീസുകൾ വിവിധ രാജ്യങ്ങളിലേക്ക് ആരംഭിക്കുമെന്ന് കുവൈത്ത് എയർവേസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ഫായിസ് അൽ ഇനേസിയാണ് അറിയിച്ചത്.
അതേസമയം വിദേശ രാജ്യങ്ങളിൽ നിന്നും കുവൈത്തിലേക്കുളള വിമാനടിക്കറ്റ് നിരക്ക് നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ പകുതിയോളം കുറഞ്ഞതായി ഫെഡറേഷൻ ഓഫ് ടൂറിസം ആൻഡ് ട്രാവൽ ഓഫീസ് ഡയറക്ടർ ബോർഡ് അംഗവും യൂണിയൻ മീഡിയ കമ്മിറ്റി മേധാവിയുമായ ഹുസൈൻ അൽ സുലൈമാൻ അഭിപ്രായപെട്ടു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ പ്രവർത്തന ശേഷി വർധിപ്പിച്ചതും കൂടുതൽ വിമാന കമ്പനികൾ സർവീസ് ആരംഭിച്ചതോടെയാണ് വിമാന ടിക്കറ്റ് നിരക്ക് കുറയാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
കുവൈത്തിൽ എത്തുന്നവരിൽ കൂടുതലും ഗാർഹിക തൊഴിലാളികളും ഉംറ യാത്രക്കാരുമാണ്. സീസൺ അല്ലാത്തതിനാൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്രക്കാർ കുറവാണെന്നും ഹുസൈൻ അൽ സുലൈമാൻ കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല