സ്വന്തം ലേഖകൻ: വീസയില്ലാതെ കുവെെറ്റ് പൗരൻമാർക്ക് 50 രാജ്യങ്ങളിൽ സഞ്ചരിക്കാം. വിദേശകാര്യ മന്ത്രി ശൈഖ് സലിം അസ്സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്. ദേശീയ അസംബ്ലിയില്‍ പാര്‍ലമെന്റ് അംഗം ഒസാമ അൽ സെയ്ദിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അമേരിക്കയിലേക്കും ഏഷ്യയിലെ ഏഴു രാജ്യങ്ങളിലേക്കും വീസയില്ലാതെ കുവെെറ്റ് പൗരൻമാർക്ക് സഞ്ചരിക്കാം. കൂടാതെ യൂറോപ്പിലെ പത്തു രാജ്യങ്ങളിലേക്കും സഞ്ചരിക്കാൻ സാധിക്കും. ആഫ്രിക്കയിലെ നാലു രാജ്യങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും ആസ്‌ട്രേലിയയിലേക്കും അഞ്ച് അയല്‍രാജ്യങ്ങളിലേക്കും വീസയില്ലാതെ സഞ്ചരിക്കാൻ സാധിക്കും. 11 രാജ്യങ്ങളില്‍ ഇലക്ട്രോണിക് എൻട്രി വീസകൾ കുവെെറ്റ് പൗരൻമാർക്ക് ലഭ്യമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതിനിടെ പലസ്തീനെതിരായി ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചും പലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചും കുവെെറ്റ് എംപിമാർ എത്തി. ദേശീയ അസംബ്ലിയിലെ 45 അംഗങ്ങൾ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയിൽ ആണ് അവർ ഇക്കാര്യം അറിയിച്ചത്.
ജറൂസലമിലെ ഇസ്‌ലാമിക സങ്കേതങ്ങൾ നശിപ്പിക്കുന്നതും, പള്ളിയിലേക്ക് മുഴഞ്ഞു കയറാൻ അവർ ശ്രമിക്കുന്നതും വലിയ കുറ്റമാണ്. ഇസ്രായേൽ അധിനിവേശ സേന വെസ്റ്റ് ബാങ്കിലെ പലസ്തീൻ അഭയാർഥി ക്യാമ്പുകളിലേക്കും സംഘം നുഴഞ്ഞു കയറ്റം സംഭവിച്ചു. ഈ കുറ്റകൃത്യങ്ങൾക്ക് എതിരെ അന്താരാഷ്ട്ര സമൂഹം കണ്ണടച്ചു. ഇത് പാടില്ലായിരുന്നു എന്നാണ് എംപിമാരുടെ അഭിപ്രായം. ഇതെല്ലാം പലസ്തീൻ ജനതയിൽ രോഷം ആളിക്കത്തിക്കാൻ കാരണമായി. അതിനാൽ സ്വയം രക്ഷക്കായി അവർ പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല