സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശിവത്ക്കരണം ശക്തമാകുന്നു. ഡിസംബറോടെ രാജ്യത്തെ പത്ത് മേഖലകളില്‍ നൂറു ശതമാനം സ്വദേശിവത്ക്കരണം ശക്തമാകുമെന്നും മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ പ്രവാസികളെ മാറ്റി കുവൈത്ത് പൗരന്മാരെ നിയമിക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു.
സ്വദേശിവത്കരണത്തിന് കുറച്ചു കൂടി സമയം അനുവദിക്കണമെന്നുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ അഭ്യര്‍ത്ഥന സര്‍ക്കാര്‍ ഇതിനകം തള്ളിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐടി, മീഡിയ, മറൈന്‍, പബ്ലിക്ക് റിലേഷന്‍സ്, തുടങ്ങിയ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
4,746,000 ആളുകളാണ് കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ നിലവിൽ ജോലി ചെയ്യുന്നത്. ഇതില്‍ 76.0 ശതമാനവും കുവൈത്തികളാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല