1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2022

സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴില്‍ മേഖല വിട്ടു പോയവരുടെ പട്ടികയില്‍ ഇന്ത്യന്‍, ഈജിപ്ത്യന്‍ തൊഴിലാളികളാണ് മുന്നിലെന്ന് കണക്കുകള്‍. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ ത്രൈമാസ റിപ്പോര്‍ട്ടിലാണിത്. കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയിലാണ് കുവൈറ്റില്‍ നിന്നും തൊഴിലാളികള്‍ വിട്ടുപോയത്.

16.1 % ഇന്ത്യന്‍ പ്രവാസികള്‍ കുവൈറ്റിലെ തൊഴില്‍ മേഖല വിട്ടപ്പോള്‍ 9.8 % ഈജിപ്ത്യന്‍ തൊഴിലാളികള്‍ രാജ്യം വിട്ടു. വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാജ്യത്തെ സര്‍ക്കാര്‍ മേഖലയില്‍ നിരവധി മന്ത്രാലയങ്ങള്‍ പിന്തുടരുന്ന കുവൈറ്റ് വത്കരണ നയം നടപ്പിലാക്കുന്നത് 76.6 % ല്‍ നിന്ന് 78.3 % ആയി. കൂടാതെ, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന കുവൈറ്റ് സ്വദേശികള്‍ 4.3 % ല്‍ നിന്ന് 4.7 % ആയി വര്‍ധിച്ചു.

2021 ല്‍ കുവൈറ്റില്‍ നിന്ന് 1,46,949 പ്രവാസികള്‍ പോയതാണ് ഇതിനുള്ള പ്രധാന കാരണം. കുവൈറ്റ് തൊഴില്‍ വിപണിയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം 2020 ല്‍ 81.5 % ആയിരുന്നത് 2021 ഓടെ 78.9% ആയി കുറഞ്ഞു. 2021 മാര്‍ച്ച് അവസാനത്തെ തൊഴില്‍ സ്ഥിതിവിവരകണക്കുകള്‍ പ്രകാരം, പ്രവാസി തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 9.3 % കുറഞ്ഞ് 1,947,497 ല്‍ എത്തി. 2020 മാര്‍ച്ചിലെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 198,666 പ്രവാസികളുടെ കുറവാണ് രേഖപ്പെടുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.