1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2022

സ്വന്തം ലേഖകൻ: ആരോഗ്യം ഒഴികെ എല്ലാ മേഖലകളിലും സർക്കാർ ജോലിയിലുള്ള വിദേശികളുടെ തൊഴിൽ കരാർ പുതുക്കുന്നതു നിർത്താൻ കുവൈത്ത് ആലോചിക്കുന്നു. സ്വദേശിവൽക്കരണത്തിൽ ഇതാണു പുതിയ മന്ത്രിസഭയുടെ നിലപാടെന്ന് പാർലമെന്റിൽ സർക്കാർ അറിയിച്ചു.

പ്രതിരോധം, വാണിജ്യം, നിയമം, ശാസ്ത്രം, എൻജിനീയറിങ്, വിദ്യാഭ്യാസം, ഫൊറൻസിക്, കായികം, പരിശീലനം, കൃഷി, അക്വാകൾചർ, സാമ്പത്തികം തുടങ്ങി 22 മേഖലകളിലാണ് തുടക്കത്തിൽ സ്വദേശിവൽക്കരണത്തിന് ഊന്നൽ നൽകുക.

നിലവിൽ വീസ കാലാവധി തീരുന്നത് അനുസരിച്ച് സ്വദേശികളെ നിയമിക്കുന്ന രീതിയാണു സ്വീകരിക്കുക. യോഗ്യരായ സ്വദേശികളെ കിട്ടിയില്ലെങ്കിൽ മാത്രം വിദേശികളുടെ കരാർ ഒരു വർഷത്തേക്കു പുതുക്കും. ദീർഘനാളത്തേക്കു കരാർ പുതുക്കുന്നത് നിർത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.