1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2022

സ്വന്തം ലേഖകൻ: ദ്ധതികളിലൂടെയും ബിസിനസ് കരാറുകളിലൂടെയും സ്വകാര്യ മേഖലയിലെ കുവൈത്ത് സ്വദേശികളായ തൊഴിലാളികള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനത്തില്‍ അധികൃതര്‍ ഒപ്പുവെച്ചു. പൊതുമരാമത്ത് മന്ത്രി, വൈദ്യുതി- ജലം, പുനഃരുപയോഗ ഊര്‍ജ്ജ മന്ത്രി, എന്‍ജിനീയര്‍ അലി അല്‍ മൂസ എന്നിവരാണ് പുതിയ തീരുമാനത്തില്‍ ഒപ്പുവെച്ചതെന്ന് അല്‍- ഖബാസ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. 25 % ത്തില്‍ കുറയാതെ കുവൈത്ത് ജീവനക്കാരുടെ എണ്ണം ഉയര്‍ത്തണമെന്ന് അലി മൂസ ആവശ്യപ്പെട്ടു.

പൊതുമരാമത്ത് മന്ത്രാലയത്തിന്റെ കരാര്‍ രേഖകളുടെ അവിഭാജ്യ ഘടകമായി കുവൈത്ത്‌വത്കരണത്തില്‍ ഒരു നിയന്ത്രണം സ്വീകരിക്കാന്‍ തീരുമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാത്ത വിധത്തില്‍ ഓരോ പാര്‍ട്ടിയുടെയും കുവൈത്ത്‌വത്കരണത്തിന്റെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കാന്‍ ഒരു സംഘത്തെ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈത്തിലെ യുവാക്കള്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ നല്‍കാനും തൊഴില്‍ അന്വേഷകരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ സിവില്‍ സര്‍വീസ് കമ്മിഷനിലെ ഭാരം കുറയ്ക്കാനുമാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്. സ്വകാര്യമേഖലയിലെ ദേശീയ തൊഴിലാളികളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുക, കരാറുകളിലും മന്ത്രാലയങ്ങളുടെ ഉടമസ്ഥതയിലുള്ള പദ്ധതികളിലും പ്രവാസികള്‍ക്ക് പകരം കുവൈത്ത് സ്വദേശികളെ നിയമിക്കുകയെന്ന നയം കൈവരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.