സ്വന്തം ലേഖകൻ: എണ്ണ മേഖലയില്‍ സ്വദേശിവത്കരണം കർശനമാക്കുന്നു. കുവൈത്ത് പെട്രോളിയം കോർപറേഷനിലെ കരാര്‍ മേഖലയില്‍ സ്വദേശിവത്കരണം അവസാന ഘട്ടത്തിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എണ്ണ മേഖലയുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിദേശ തൊഴിലാളികൾക്ക് പകരം വിവിധ മേഖലകളിൽ യോഗ്യതയുള്ള കുവൈത്ത് പൗരന്മാരെ നിയമിക്കും. തൊഴിൽ നൈപുണ്യം ആവശ്യമുള്ള മേഖല ആയതിനാൽ ഘട്ടംഘട്ടമായാണ് നടപ്പിലാക്കുക. പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറക്കുക, തദ്ദേശീയരുടെ മത്സരക്ഷമത വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
അതിനിടെ കുവൈത്തിലെ സർക്കാർ മേഖലയിൽനിന്ന് 5 വർഷത്തിനിടെ 10,000 വിദേശികളെ പിരിച്ചുവിട്ടു. സ്വദേശികൾക്ക് ജോലി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യ വർഷത്തിൽ 3140 പേരെയാണ് പിരിച്ചുവിട്ടത്. 1550, 1437, 1843, 2000 എന്നിങ്ങനെയാണ് യഥാക്രമം 2 മുതൽ 5 വർഷങ്ങളിൽ പിരിച്ചുവിട്ടവരുടെ എണ്ണം. ഇതുമൂലം സർക്കാർ ജോലിക്കാരായ ഒട്ടേറെ മലയാളികൾക്കും ജോലി നഷ്ടമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല