സ്വന്തം ലേഖകൻ: കുവൈത്ത് വൈദ്യുതി-ജല മന്ത്രാലയത്തില്‍ സ്വദേശിവത്കരണം 97.6 ശതമാനമായി ഉയര്‍ന്നു.കഴിഞ്ഞ എട്ട് മാസങ്ങളിൽ സാങ്കേതിക-അഡ്മിന് ജോലികളില്‍ 1,133 കുവൈത്തികളെ നിയമിച്ചു. നിലവില്‍ 34,666 കുവൈത്തി ജീവനക്കാരും 840 വിദേശി തൊഴിലാളികളുമാണ് മന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കുന്നത്.
സിവിൽ സർവിസ് കമീഷനുമായി ഏകോപിപ്പിച്ച് അടുത്ത ഘട്ടത്തിൽ തദ്ദേശീയരായ ജീവനക്കാരുടെ എണ്ണം നൂറ് ശതമാനമാക്കും. പ്രവാസി തൊഴിലാളികൾക്ക് പകരം വിവിധ മേഖലകളിൽ യോഗ്യതയുള്ള കുവൈത്ത് പൗരന്മാരെ നിയമിക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതര്‍ മുന്നോട്ടുപോകുന്നത്.
സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതോടെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറക്കാനും തദ്ദേശീയരുടെ മത്സരക്ഷമത വർധിപ്പിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല