1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2021

സ്വന്തം ലേഖകൻ: കുവൈത്തിൽ സർക്കാർ മേഖലയിൽ നിന്നും വിദേശ ജീവനക്കാരെ പൂർണ്ണമായും ഒഴിവാക്കുന്നു. കഴിഞ്ഞ 5 മാസത്തിനിടയിൽ രണ്ടായിരത്തിലേറെ വിദേശ തൊഴിലാളികളെ സർവീസിൽ നിന്നും പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. സ്വദേശിവത്കരണ നടപടികൾ ശക്തമാക്കിയതോടെ രാജ്യത്ത് സർക്കാർ മേഖലയിൽ നിന്നും 5 മാസത്തിനിടെ 2089 വിദേശികളെ പിരിച്ചുവിട്ടതായി കണക്കുകൾ വെളിപ്പെടുത്തുന്നു.

അതേസമയം ഈ കാലയളവിൽ 10780 സ്വദേശികൾക്ക് ജോലി ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം ഓഗസ്റ്റ് 17ലെ കണക്കനുസരിച്ച് 69,511 ആയി കുറഞ്ഞതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം സ്വദേശി ജീവനക്കാരുടെ എണ്ണം 30,8409ൽനിന്ന് 31,9189 ആയി വർധിച്ചതായും കണക്കുകൾ വെളിപ്പെടുത്തുന്നു.

ആരോഗ്യമന്ത്രാലയത്തിൽ വിദേശികളുടെ എണ്ണം 31,417ൽനിന്ന് 30,815ആയും വിദ്യാഭ്യാസ മന്ത്രാലയത്തിൽ 24,321ൽനിന്ന് 23,623 ആയും കുറഞ്ഞതയുമാണ് റിപ്പോർട്ട്‌. അതേസമയം നിയമം, മതകാര്യം എന്നീ മന്ത്രാലയങ്ങളിൽ വിദേശികളുടെ എണ്ണം 3,162ൽനിന്ന് 3,252 ആയി വർധിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.