സ്വന്തം ലേഖകൻ: രാജ്യത്ത് തൊഴിലിനായി കാത്തിരിക്കുന്നത് 10,000 സ്വദേശി പൗരന്മാർ. ഇതില്‍ 4,307 പേര് യൂനിവേഴ്സിറ്റി ബിരുദധാരികളും 95 പേര് ബിരുദാനന്തര ബിരുധദാരികളുമാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്വദേശി സ്ത്രീകളിലാണ് തൊഴിലില്ലായ്മ കൂടുതലുള്ളത്.
5,291 സ്ത്രീകളും 4,980 പുരുഷന്മാരുമാണ് സിവിൽ സർവിസ് കമീഷനിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത് ജോലിക്കായി കാത്തിരിക്കുന്നത്. രാജ്യത്ത് പ്രതിവർഷം ആയിരക്കണക്കിന് സ്വദേശി യുവാക്കളാണ് ബിരുദപഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. സർക്കാർ ജോലിക്കാണ് ഭൂരിഭാഗം സ്വദേശികളും താൽപര്യപ്പെടുന്നത്.
സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സ്വദേശിവത്കരണ നീക്കങ്ങൾ അധികൃതർ ശക്തമാക്കിയിട്ടുണ്ട്. സർക്കാർ മേഖലക്കു പുറമെ സ്വകാര്യമേഖലയിലും സ്വദേശികളെ ആകർഷിക്കുന്നതിനായുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കി വരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല