സ്വന്തം ലേഖകൻ: കുവെെറ്റിൽ വിദേശികൾക്ക് ജോലി അവസരം. കുവെെറ്റ് ആരോഗ്യമന്ത്രാലയത്തിലാണ് അവസരം ഉള്ളത്. ആരോഗ്യ മന്ത്രാലയത്തിൽ യോഗ്യരായ സ്വദേശി ജീവനക്കാരെ ലഭിക്കാത്തതിനെ തുടർന്ന് ഇവിടെ വിദേശികളെ നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 625 ജോലി തസ്തികകളിൽ ആണ് വിദേശികളെ നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന് ആവശ്യമായ അനുമതി കുവെെറ്റ് ആരോഗ്യമന്ത്രാലയം നൽകി.
ഡോക്ടർ, നഴ്സിങ് സ്റ്റാഫ്, ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തുടങ്ങിയ ജോലികളിൽ ആണ് വിദേശികളെ നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഈ ജോലികളിൽ താൽക്കാലികമായി വിദേശികളെ നിയമിക്കാൻ ആംഗീകാരം നൽകി. സിവിൽ സർവീസ് കമ്മീഷൻ ആണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്. പുതിയ വർഷത്തിൽ ഇനി കുവെെറ്റികൾ അല്ലാത്തവരേയും വിദ്യാഭ്യാസ ജോലികൾക്ക് നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
കുവെെറ്റിലെ അധ്യാപക ജോലിയിൽ നേരത്തെ തന്നെ പൂർണ്ണ സ്വദേശിവത്കരണം നടപ്പാക്കാൻ നീക്കം നടത്തിയിരുന്നു. എന്നാൽ ഈ സ്ഥാനത്ത് സ്വദേശികളെ നിയമിക്കുന്നതിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. യോഗ്യരായ സ്വദേശി അപേക്ഷർ എത്തിയില്ല എന്നതാണ് പ്രധാനപ്പെട്ട കാരണം. വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ട അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല