1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2022

സ്വന്തം ലേഖകൻ: സർക്കാറിന്റെ കീഴിലുള്ള 69 ശതമാനം വികസന പദ്ധതികളും വെെകുന്നതായി റിപ്പോർട്ട്. 2021-2022 സാമ്പത്തിക വർഷത്തിൽ തീരാൻ വെച്ചിരുന്ന മിക്ക പ്രജക്റ്റുകളും വെെകും എന്നാണ് റിപ്പോർട്ട്. മൊത്തം 131 പദ്ധതികളിൽ 90 എണ്ണം ഷെഡ്യൂൾ ചെയ്ത സമയത്തേക്കാൾ പിന്നിലാണെന്നാണ് റിപ്പോർട്ട്. എന്നാൽ സർക്കാറിന്റെ മൂന്ന് പ്രജക്റ്റുകൾ നിശ്ചിത സമയത്തേക്കാൾ മുന്നിലാണ്. . 2019 -2020 വർഷത്തെ മൂന്നാം പാദത്തിൽ 49 ശതമാനവും 2020 -2021 വർഷത്തെ മൂന്നാം പാദത്തിൽ 61 ശതമാനവും പദ്ധതികളാണ് വൈകിയിരുന്നത്. 38 പദ്ധതികൾ സമയക്രമം പാലിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. 50 ശതമാനം പദ്ധതികളും ഇപ്പോൾ നിർവഹണ ഘട്ടത്തിൽ ആണ് ഇരിക്കുന്നത്. 39 ശതമാനം ആസൂത്രണ ഘട്ടത്തിലാണ്.

നിർമ്മാണ പ്രവർത്തികളിൽ രണ്ട് ശതാനം ആണ് പൂർത്തിയായിരിക്കുന്നത്. ഇതിൽ നാല് ശതമാനം പദ്ധതികൾ പൂർണ്ണമായും കെെമാറ്റത്തിന് വേണ്ടി ഒരുങ്ങിയിരിക്കുകയാണ്. അഞ്ച് ശതമാനം പദ്ധതികൾ ഇതുവരെ ആസൂത്രണ ഘട്ടത്തിലേക്ക് കടന്നിട്ടില്ല. വിവിധ സർക്കാർ ഏജൻസികളുമായി കരാറിൽ ഏർപ്പെട്ട കമ്പനികൾ തൊഴിലാളിക്ഷാമായി തുടരുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ആണ് പദ്ധതികൾ വെെകുന്നതായി കാണുന്നത്. വൈദ്യുതി സംബന്ധിച്ച പദ്ധതികൾ, വെള്ളം സംബന്ധിച്ച പ്രവർത്തനങ്ങൾ, ഭവന നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾ എന്നിവയെല്ലാം ഇപ്പോൾ പകുതിയും തീർന്നിട്ടുണ്ട്. ഇതെല്ലാം സർക്കാറിന് കെെമാറുന്ന ഘട്ടത്തിൽ എത്തിയിരിക്കുന്നു.

പദ്ധതികൾ വെെകുന്നതിന്റെ പ്രധാന കാരണം ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തത് തന്നെയാണ്. കൊവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ ഒരുപാട് പേരെ കമ്പനി അവരുടെ നാട്ടിലേക്ക് പറഞ്ഞുവിട്ടിരുന്നു. ഈ സമയത്ത് എല്ലാം പണികൾ വെെകി. ഇതുകാരണം പല പദ്ധതികളും നിശ്ചിത സമയത്തിന് പൂർത്തിയാക്കാൻ സാധിക്കില്ല. പല പദ്ധതികളും കൊവിഡ് കാരണം നിർത്തിവെച്ചിരുന്നു. കുവൈത്തിൽ കൊവിഡ് കാലത്ത് ഏറ്റവും വോഗത്തിൽ നടത്തിയ ഒരു വികസന പ്രവർത്തനം റോഡ് നവീകരണം ആണ്. റോഡ് വികസന പദ്ധതികൾക്ക് മാത്രമാണ് കർഫ്യൂ സമയം വളരെ ഉപകരമായത്. കർഫ്യൂ കാലത്ത് ഇരട്ടി വേഗത്തിലാണ് കുവൈത്തിൽ റോഡ് പണി പൂർത്തിയായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.