![](https://www.nrimalayalee.com/wp-content/uploads/2022/02/Kuwait-Liberation-Day-Holidays-1-1.jpg)
സ്വന്തം ലേഖകൻ: കുവൈത്ത് ദേശീയ – വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി 10 ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചതോടെ 2,42,000 യാത്രക്കാര്‍ ഈ ദിവസങ്ങളില്‍ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യും. കെയ്‌റോ, ദുബായ്, ഈസ്റ്റാന്‍ബൂള്‍, ജിദ്ദ തുടങ്ങിയ പ്രമുഖ ഡെസ്റ്റിനേഷന്‍ കേന്ദ്രങ്ങളിലേക്കാണ് കൂടുതല്‍ യാത്രക്കാരും പോകുന്നത് എന്നും പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 5 വരെയുള്ള ദിവസങ്ങളില്‍ 2,42,000 ത്തിലേറെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ട്.
ഇവരില്‍ 55 ശതമാനം അതായത് സ്വദേശികളും വിദേശികളുമടക്കം 1,33,541 യാത്രക്കാര്‍ കുവൈത്തില്‍ നിന്നും, 44 ശതമാനം അതായത് സ്വദേശികളും വിദേശികളുമടക്കം 1,08,494 യാത്രക്കാര്‍ കുവൈത്തില്‍ എത്തിച്ചേരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം 10 ദിവസങ്ങളിലായി പ്രതിദിനം 228 വിമാന സര്‍വീസുകള്‍ വീതം മൊത്തം 2,228 വിമാന സര്‍വീസുകള്‍ നടത്തുമെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല