സ്വന്തം ലേഖകൻ: വായ്പ തിരിച്ചടവിനുള്ള സമയപരിധി കുവെെറ്റ് നീട്ടി. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള വായ്പ തിരിച്ചടവിനുള്ള സമയമാണ് നീട്ടിയിരിക്കുന്നത്. നിരവധി പേർ സാമ്പത്തിക പ്രയാസത്തെ തുടർന്ന് വായ്പ തിരിച്ചടക്കാൻ ഉണ്ടായിരുന്നു. ഇവർക്കെല്ലാം ആശ്വാസമാകുന്ന രീതിയിലാണ് പുതിയ സംവിധാനം എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിമാരുടെ കൗൺസിൽ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട നിർദേശത്തിന് അംഗീകരം ലഭിച്ചത്.
ദേശീയ ഫണ്ടിൽനിന്ന് വായ്പയെടുത്ത 800ഓളം സംരംഭകര്‍ക്ക് ആണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. ബിസിനസ് ആൻഡ് സ്മോൾ എന്റർപ്രൈസ് എൻവയൺമെന്റ് കമ്മിറ്റി നേരത്തെ ചെറുകിട വ്യാപാരികള്‍ക്ക് ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് കാലത്ത് പലർക്കും വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായി, അതിനാൽ പണം തിരിച്ചടക്കാൻ സാധിച്ചില്ല. പുതിയ തീരുമാനം ഒരുപാട് പേർക്ക് ഗുണം ചെയ്യം എന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിനിടെ ലബനാനിലെ കുവൈത്ത് പൗരന്മാരോട് ജാഗ്രത പാലിക്കാൻ നിർദേശം നല്കി കുവൈത്ത് വിദേശകാര്യ മന്ത്രാലയം. ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നിര്‍ദ്ദേശം നല്‍കിയത്. അശാന്തമായ സ്ഥലങ്ങളിൽ പോകരുത്. ലബനാൻ അധികാരികളുടെ നിർദേശങ്ങൾ അനുസരിക്കണം. അത്യാവശ്യമില്ലെങ്കില്‍ രാജ്യത്തേക്ക് സ്വമേധയാ തിരികെ വരുവാനും മന്ത്രാലയം അഭ്യർത്ഥിച്ചു.
ലെബനൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാര് യാത്ര മാറ്റിവയ്ക്കണം. വിവരങ്ങൾക്ക് എംബസ്സിയുമായി ആശയവിനിമയം നടത്താനും അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല