സ്വന്തം ലേഖകൻ: പുതുവർഷത്തോടനുബന്ധിച്ച് ഡിസംബർ 31 വിശ്രമ ദിനമായും 2024 ജനുവരി ഒന്ന് ഔദ്യോഗിക അവധിയായും പ്രഖ്യാപിച്ചതായി സിവിൽ സർവിസ് കമീഷൻ അറിയിച്ചു. ഈ ദിവസങ്ങളിൽ എല്ലാ മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും അവധിയായിരിക്കും. ജനുവരി രണ്ടിനാകും സേവനങ്ങൾ പുനരാരംഭിക്കുക.
എന്നാൽ, അടിയന്തര, പ്രത്യേക സ്വഭാവമുള്ള സ്ഥാപനങ്ങൾ ഈ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും. പുതുവർഷത്തോടനുബന്ധിച്ച് പ്രത്യേക അവധി നൽകാൻ മന്ത്രിസഭ യോഗത്തിൽ നേരത്തേ തീരുമാനമെടുത്തിരുന്നു. ഞായർ, തിങ്കൾ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചതോടെ ഡിസംബർ 29 മുതൽ തുടർച്ചയായ നാലു ദിവസം രാജ്യത്ത് പൊതുഅവധിയായി മാറും.
അതിനിടെ രാജ്യത്തെ വീട്ടുജോലിക്കാർക്ക് മെഡിക്കൽ പരിശോധന നിർബന്ധമാക്കി കുവെെറ്റ്. മെഡിക്കൽ പരിശോധനയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ഏകോപിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോർട്ട് ചെയ്തു.
മറ്റു രാജ്യങ്ങളിൽ നിന്നും കുവെെറ്റിലേക്ക് വരുന്ന ഗാർഹിക തൊഴിലാളികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധമാകും. ഒരു തരത്തിലുള്ള നിയമ ലംഘനങ്ങളും അംഗീകരിക്കില്ല. തൊഴിലാളികൾ ജോലി ചെയ്യാൻ യോഗ്യരാണെന്ന് ഉറപ്പാക്കുന്ന മെഡിക്കൽ പരിശോധന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അതോറിറ്റി പുതിയ നടപടി സ്വീകരിച്ചത്. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല