സ്വന്തം ലേഖകൻ: കുവൈത്തിൽ നിയമലംഘനത്തിന്റെ പേരിൽ സ്വകാര്യ ക്ലിനിക്കിൽനിന്ന് അറസ്റ്റിലായ മലയാളി നഴ്സുമാരുടെ മോചന നടപടികൾ പുരോഗമിക്കുന്നു. വിഷയത്തിൽ വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും ഇടപെട്ടുവരുകയാണ്. വിഷയം അധികാരികളുമായി സംസാരിച്ചുവരുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് ഇവർ ജോലി ചെയ്തിരുന്ന ക്ലിനിക് പ്രവർത്തിച്ചുവന്നിരുന്നത് എന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മലയാളികൾ ഉൾപ്പെട്ട സംഘത്തെ പിടികൂടിയത്. 34 ഇന്ത്യക്കാരുൾപ്പെടെ 60 പേരാണ് അറസ്റ്റിലായത്. പിടിയിലായവരിൽ 19 പേർ മലയാളികളാണ്.
ഇവരിൽ കൈക്കുഞ്ഞുള്ള നഴ്സുമാരുമുണ്ട്. ലൈസൻസ് ഇല്ലാത്തവരും മതിയായ യോഗ്യത ഇല്ലാത്തവരുമാണ് പിടിയിലായതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. 10 വർഷത്തോളമായി ഇതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് പലരും. ഇന്ത്യക്കാർക്ക് പുറമെ ഈജിപ്ത്, ഇറാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായ മറ്റുള്ളവർ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല