സ്വന്തം ലേഖകന്‍: അന്‍പത്തിയെട്ടാം ദേശീയ ദിനാഘോഷം ഗംഭീരമാക്കി കുവൈത്ത്; ആഘോഷങ്ങളുടെ ഭാഗമായി 147 തടവുകാര്‍ക്ക് മോചനം. ദേശ സ്‌നേഹത്തിന്റെ നിറവില്‍ കുവൈത്ത് ജനത സ്വാതന്ത്ര്യലബ്ദിയുടെ 58ആം വാര്‍ഷികം ആഘോഷിച്ചു. ദേശീയ ദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ പരിപാടികള്‍ അരങ്ങേറി. പ്രവാസി സമൂഹവും ആഘോഷ പരിപാടികളില്‍ പങ്കാളികളായി.
ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്ന് സ്വാതന്ത്രം നേടിയതിന്റെ വാര്‍ഷികമാണ് കുവൈത്ത് ദേശീയ ദിനവുമായി ആഘോഷിക്കുന്നത്. രാജ്യത്തിന്റെ ആറു ഗവര്‍ണറേറ്റുകളിലും ജനങ്ങള്‍ ദേശീയ പതാകയുമായി തെരുവുകളില്‍ ഒത്തു ചേര്‍ന്നു. സാല്മിയയിലെ അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റ് അഹമ്മദി കെ.ഒ.സി പരിസരം, കുവൈത്ത് സിറ്റിയിലെ മുബാറക്കിയ എന്നിവിടങ്ങളില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.
വിവിധങ്ങളായ പരിപാടികളുമായി പ്രവാസി കൂട്ടായ്മകളും കുവൈത്തിന്റെ ദേശീയ ദിനാഘോഷത്തില്‍ സജീവമായി. മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഇന്ത്യന്‍ അംബാസഡര്‍ ജീവ സാഗര്‍ കുവൈത്ത് ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു. ഇറാഖ് അധിനിവേശത്തില്‍ നിന്ന് മോചിതരായതിന്റെ ഓര്‍മ്മ പുതുക്കി രാജ്യം ചൊവ്വാഴ്ച വിമോചനദിനം ആഘോഷിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല