സ്വന്തം ലേഖകൻ: കുവൈത്തിൽ ഡോക്ടർമാരുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നൽകരുതെന്ന് അധികൃതർ. ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ജീവൻരക്ഷാ മരുന്നുകൾ അടക്കമുള്ള പല മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവ് ഇറക്കിയത്.
ഉറക്കമില്ലായ്മ ചികിത്സിക്കാൻ ഉപയോഗിക്കുന്ന സോപിക്ലോൺ, നൈറ്റ് കാം തുടങ്ങിയ മരുന്നുകളുടെ ഉപയോഗത്തിനും കൈവശം വയ്ക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വിൽപ്പന ചെയ്യുന്നതിനുമാണ് രാജ്യത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.
ഉറക്കമില്ലായ്മ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്ന് ഒന്നു മുതൽ രണ്ട് ആഴ്ച വരെയുള്ള ചെറിയ ചികിത്സ കാലയളവിലേക്ക് പരിമിതപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു.
വിഷാദം, ആസക്തി, ഉത്കണ്ഠ തുടങ്ങിയ ഒന്നിലധികം ആരോഗ്യ പ്രശ്‌നങ്ങൾക്ക് മരുന്ന് കാരണമാകും. അംഗീകൃത മെഡിക്കൽ സ്‌പെഷ്യലിസ്റ്റിന്റെ മേൽനോട്ടത്തിൽ മരുന്ന് ഉപയോഗിച്ചില്ലെങ്കിൽ ആത്മഹത്യയിലേക്ക് വരെ നയിച്ചേക്കാമെന്നും അധികൃതർ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല