1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2023

സ്വന്തം ലേഖകൻ: കുവൈത്തില്‍ ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന സ്ഥാ‍പനങ്ങൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉച്ചവിശ്രമ നിയമം വ്യാപകമായി ലംഘിക്കപ്പെടുന്നതായി റിപ്പോർട്ടുകളെ തുടര്‍ന്നാണ്‌ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.

നിയമ ലംഘനം കണ്ടാല്‍ മന്ത്രാലയത്തിന്‍റെ വാട്‌സ്ആപ്പ് വഴി ബന്ധപ്പെടണമെന്ന് മാൻപവർ അതോറിറ്റി അഭ്യര്‍ഥിച്ചു . വേനൽചൂട് കണക്കിലെടുത്തു തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് ഉച്ച സമയത്ത് വിശ്രമം നിർബന്ധമാക്കിയത്.

പകൽ പതിനൊന്നിനും നാലിനും ഇടയിൽ നേരിട്ട് വെയിൽ ഏൽക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതെന്നാണ് വിലക്കേർപ്പെടുത്തിയത്. ആഗസ്റ്റ് 31 വരെയാണ് ഉച്ച സമയത്തെ പുറം ജോലികൾക്ക് വിലക്കുള്ളത്. അതിനിടെ മാൻപവർ അതോറിറ്റിയിലെ തൊഴിൽ സുരക്ഷവിഭാഗം ഉദ്യോഗസ്ഥർ ഫീൽഡിൽ പരിശോധന സജീവമാക്കി. നിയമലംഘകരോട് വിട്ടു വീഴ്ച കാണിക്കില്ലെന്നും കടുത്ത നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.