സ്വന്തം ലേഖകൻ: കുവൈത്തില്‍ നിയമവിരുദ്ധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരായ പരിശോധനകള്‍ അതികൃതര്‍ കൂടുതല്‍ കര്‍ശനമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ 40 മെഡിക്കല്‍ ക്ലിനിക്കുകള്‍, 20 സ്വകാര്യ ഫാര്‍മസികള്‍, 5 സ്വകാര്യ ഹെല്‍ത്ത് സെന്ററുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും അവയുടെ ലൈസന്‍സുകള്‍ പിന്‍വലിക്കുകയും ചെയ്തതതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വിവിധ നിയമ ലംഘനങ്ങളാണ് ഇവ അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇരുപത് ഫാര്‍മസികള്‍ അടച്ചുപൂട്ടാനുള്ള കാരണമായത് ഈ ഫാര്‍മസികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. അഥവാ ലൈസന്‍സ് ഉടമകളല്ല ഫാര്‍മസി നടത്തിയിരുന്നത്. മറ്റൊരാളുടെ പേരില്‍ ലൈസന്‍സ് എടുക്കുകയും വേറൊരാള്‍ ഫാര്‍മസി നടത്തുകയും ചെയ്യുന്നതായി പരിശോധനയില്‍ വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട് പരിശോധനാ സമിതി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഫാര്‍മസികളില്‍ നിരീക്ഷിച്ച ലംഘനങ്ങളില്‍ അവ ഒരു ഇടനിലക്കാരന്‍ വഴി വാങ്ങിയതാണെന്ന് കാണിക്കുന്ന മരുന്ന് ഇന്‍വോയ്സുകളും അടച്ചുപൂട്ടി ലൈസന്‍സ് പിന്‍വലിച്ചതുമായ ഫാര്‍മസികളുമായി യാതൊരു ബന്ധവുമില്ലാത്ത കമ്പനിയും ലോഗോയുള്ള വില്‍പ്പന ഇന്‍വോയ്സുകളും ഉള്‍പ്പെടുന്നുവെന്ന് വൃത്തങ്ങള്‍ പറഞ്ഞു. അതേ കമ്പനിയുടെ പേരും. ഫാര്‍മസിയിലെ വില്‍പ്പനയില്‍ നിന്നുള്ള ട്രാന്‍സ്ഫര്‍ ചെയ്യുന്ന ബാങ്ക് അക്കൗണ്ട് ലൈസന്‍സ് ഉടമയുടേതല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായികരുന്നു. ഇത്തരം അനധികൃത സ്ഥാപനങ്ങള്‍ക്കെതിരേ പിഴ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല