സ്വന്തം ലേഖകൻ: മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ നടപടികളുമായി ആഭ്യന്തര മന്ത്രാലയം. കടൽത്തീരത്തും റസിഡൻഷ്യൽ ഏരിയകളിലും പ്രവര്‍ത്തിക്കുന്ന മൊബൈൽ കോഫി ഷോപ്പുകളുടെ പ്രവര്‍ത്തന സമയം ക്രമീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് അറിയിച്ചു.
രാവേറെ വൈകിയും പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ വഴി മയക്കുമരുന്ന് വിൽപന നടത്തുന്നതായി ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. മൊബൈല്‍ വാഹനങ്ങള്‍ പ്രവര്‍ത്തന സമയം കഴിഞ്ഞാല്‍ പാര്‍ക്കിങ്ങില്‍നിന്ന് തിരികെ പോകണമെന്ന് അദ്ദേഹം നിർദേശിച്ചു. നിയമം ലംഘിക്കുന്ന വാഹന കോഫി ഷോപ്പുകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയം മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടു.
അതിനിടെ കുവൈത്തിലെ വിവിധ മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങളില്‍ വലിയ തോതിലുള്ള അതൃപ്തി നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യത്തിന് ബന്ധപ്പെട്ട മന്ത്രിമാര്‍ നല്കിയ മറുപടിയില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. സര്‍ക്കാര്‍ സ്ഥാപനങ്ങളെ കുറിച്ചുള്ള പൊതുജനങ്ങളുടെ വിലയിരുത്തല്‍ താഴ്ന്ന നിലയിലാണെന്ന് അധികൃതര്‍ പാര്‍ലമെന്റിനെ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല