
സ്വന്തം ലേഖകൻ: കുവൈത്തില്‍ സിവില്‍ ഐഡിയുടെ ഡിജിറ്റല്‍ പതിപ്പായ കുവൈത്ത് മൊബൈല്‍ ഐഡി ആപ്പില്‍ പുതിയ പരിഷ്കാരം . ഡിജിറ്റൽ അഫിയ കാർഡ് വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ആപ്പ് അപ്ഡേറ്റ് ചെയ്തത്. വാര്‍ത്താവിതരണ വിവര സാങ്കേതിക വകുപ്പ് മന്ത്രി മാസൻ അൽ നഹീദാണ് കുവൈത്ത് മൊബൈല്‍ ഐഡി ആപ്പില്‍ ഡിജിറ്റൽ അഫിയ കാർഡ് ചേര്‍ത്തതായി പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്‍റെ ഭാഗമായാണ് കൂടുതല്‍ സേവനങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. പുതിയ അപ്ഡേറ്റോടെ ക്ലിനിക്കുകളിലും ഹെൽത്ത് സേവന കേന്ദ്രങ്ങളിലും അഫിയ കാർഡിന് പകരം കുവൈത്ത് മൊബൈല്‍ ഐഡി സ്വീകരിക്കും.
ഡ്രൈവിംഗ് ലൈസൻസ് ,ജനന സര്‍ട്ടിഫിക്കറ്റ്, വാഹന രജിസ്ട്രേഷന്‍ , കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ്, ഫാമിലി വീസ വിവരങ്ങള്‍ തുടങ്ങിയവയുടെ ഡിജിറ്റല്‍ പതിപ്പ് ഒറ്റ പ്ലാറ്റ്ഫില്‍ ലഭിക്കുന്നതോടെ ഇടപാടുകള്‍ എളുപ്പമാകുകയും രേഖകള്‍ നഷ്ടപ്പെടാനുമുള്ള സാധ്യത കുറയുകയും ചെയ്യും.
ആഭ്യന്തരം, ആരോഗ്യം തുടങ്ങിയ മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കംപ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. രേഖകളുടെ സാധുത ഉറപ്പു വരുത്താൻ ക്യു ആർ കോഡ് സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല