സ്വന്തം ലേഖകൻ: കുവൈത്ത് ദേശീയ ദിനം ഫെബ്രുവരി 25 നാളെ. കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ 10 ദിവസം നീണ്ടു നില്‍ക്കുന്ന നമസ്‌തേ കുവൈത്ത് ആഘോഷ പരിപാടികള്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ഉത്ഘാടനം ചെയ്തു. കുവൈത്തും ഇന്ത്യയും തമ്മില്‍ തുടരുന്ന സുദീര്‍ഘമായ ചരിത്ര പരവും സാംസ്‌കാരികവും പൈതൃകവുമായ സഹൃദ ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്ന സാംസ്‌കാരിക കലാ പരിപാടികള്‍ക്കാണ് ഇന്ത്യന്‍ കള്‍ച്ചുറല്‍ നെറ്റ്വര്‍ക്ക് ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചു രൂപം നല്‍കിയത്.
ഇന്ത്യന്‍ എംബസ്സിയില്‍ സ്ഥാനപതി സിബി ജോര്‍ജും ശ്രീമതി ജോയ്സ് സിബി ജോര്‍ജും ചേര്‍ന്ന് ഉത്ഘാടനം നിര്‍വഹിച്ചത്. വൈത്തിന്റെ സ്വന്തന്ത്ര്യ – വിമോചന ദിനാഘോഷങ്ങളോടൊപ്പം ഇന്ത്യയുടെ 75 മത് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനവും, കുവൈത്തും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60 താമത് വാര്‍ഷികവും സമ്മേളിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ കള്‍ച്ചുറല്‍ നെറ്റ്വര്‍ക്ക് – ഐ സി എന്‍. മായി സഹകരിച്ചു വൈവാദ്ധ്യമര്‍ന്ന ഇന്ത്യ -കുവൈത്ത് കലാ സാംസ്‌കാരിക പരിപാടികള്‍ക്ക് തുടക്കം കുറിച്ചതെന്നും ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് അഭിപ്രായപെട്ടു.
കുവൈത്തും ഇന്ത്യയും പരസ്പരം ഏറ്റവും ഉദാത്തമായ സാംസ്‌കാരിക പൈതൃകം നിലനിര്‍ത്തുന്നതിന് കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിട്ടുള്ളൂ സഹൃദ അന്തരീക്ഷവും കെട്ടുറപ്പും കൂടുതല്‍ കൂടുതല്‍ ദൃഡത കൈവരിക്കുന്നതിന് സഹായമാകുന്നതാണ് .നമസ്‌തേ കുവൈത്ത് എന്ന പേരില്‍ സംഘടുപ്പിച്ചിട്ടുള്ള 10 ദിവസം നീണ്ടു നില്‍ക്കുന്ന സാംസ്‌കാരിക പൈതൃക ആഘോഷം.
അതേസമയം കുവൈത്ത് ദേശീയ വിമോചന ദിനാഘോഷങ്ങള്‍ നടക്കുന്ന വേളയില്‍ ശക്തമായ സുരക്ഷാ പരിശോധന.കൂടാതെ ദേശീയ-വിമോചന ദിനാഘോഷ ഭാഗമായി വഴിയാത്രക്കാര്‍ക്കും മറ്റു വാഹനങ്ങള്‍ക്കുമെതിരെ വെള്ളവും ഫോം സ്‌പ്രേയും തെറിപ്പിക്കുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുമെന്ന് സുരക്ഷാ അധികൃതരുടെ മുന്നറിയിപ്പ്..
അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റ്, ഖൈറാന്‍, വഫ്ര, കബ്ദ്, സുബ്ബിയ, ശൈഖ് ജാബിര്‍ പാലം, അബ്ദലി തുടങ്ങിയ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ 8,000 സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ആഭ്യന്തര മന്ത്രാലയം പൊതുജന സമ്പര്‍ക്ക അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫര്‍റാജ് അല്‍ സൗബി വ്യക്തമാക്കി. അതോടൊപ്പം കാല്‍നടക്കാരുടെയും മറ്റും ദേഹത്ത് മഴവെള്ളം തെറിക്കുന്ന തരത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഫെബ്രുവരിയില്‍ രാജ്യം ദേശീയ ദിനാഘോഷത്തിന്റെ ലഹരിയിലേക്ക് പ്രവേശിക്കുന്ന മാസമാണ്. വ്യത്യസ്ത തരം ആഘോഷ പരിപാടികളാണ് ഈ ആഘോഷത്തിന്റെ ഭാഗമായി സംഘടുപ്പിക്കുന്നത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് പ്രയാസവും ശല്യവുമാവുന്ന രീതികളിലേക്ക് ആഘോഷം വഴിമാറാതിരിക്കാന്‍ സ്വദേശികളും വിദേശികളുമുള്‍പ്പെടെ ജാഗ്രത പുലര്‍ത്തണമെന്നും, ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല