1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2021

സ്വന്തം ലേഖകൻ: പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു. പ്രധാനമന്ത്രിയും ‌മന്ത്രിമാരും കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് മുൻപാകെ ‌സത്യപ്രതിജ്ഞ ചെയ്തു.

ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽ സബാഹ് (ഉപപ്രധാനമന്ത്രി, പ്രതിരോധം), ഷെയ്ഖ് അഹമ്മദ് മൻസൂർ അൽ അഹമ്മദ് അൽ സബാഹ് (ഉപപ്രധാനമന്ത്രി, ആഭ്യന്തരം), ഡോ.മുഹമ്മദ് അബ്ദുല്ലതീഫ് അൽ ഫാരിസ് (ഉപപ്രധാനമന്ത്രി, എണ്ണ, വൈദ്യുതി-ജലം, പുനരുപയോഗ വൈദ്യുതി), ഈസ അഹമ്മദ് അൽ കന്ദരി (ഔഖാഫ്, മതകാര്യം), ഷെയ്ഖ് ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് (വിദേശകാര്യം, മന്ത്രിസഭാകാര്യം), ഡോ.റാനാ അബ്ദുല്ല അൽ ഫാരിസ് (മുനിസിപ്പാലിറ്റി, വാർത്താവിനിമയം, വിവരസാങ്കേതികം),ഡോ.അലി ഫഹദ് അൽ മുദ്‌ഹഫ് (വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം), ജസ്റ്റിസ് ജമാൽ ഹാദിൽ അൽ ജവായി (നീതിന്യായം, അഴിമതി വിരുദ്ധം), ഡോ.ഹമദ് അഹമ്മദ് റൂഹുദ്ദീൻ (വാർത്താവിതരണം, സാംസ്കാരികം), ഡോ.ഖാലിദ് മവാസ് അൽ സഈദ് (ആരോഗ്യം), അബ്ദുൽ വഹാബ് മുഹമ്മദ് അൽ റുഷൈദ് (ധനം, സാമ്പത്തികം, നിക്ഷേപം), അലി ഹുസൈൻ അൽ മൂസ (പൊതുമരാമത്ത്, യുവജനകാര്യം),ഫഹദ് മുത്‌ലഖ് അൽ ഷുറൈആൻ (വാണിജ്യ-വ്യവസായം), മുബാറക് സൈദ് അൽ മുതൈരി (സാമൂഹികം, ഭവനം, നഗരവികസനം), മുഹമ്മദ് ഉബൈദ് അൽ റജ്‌ഹി (പാർലമെൻററി കാര്യം) എന്നിവരാണ് അധികാരമേറ്റ മന്ത്രിമാർ.

മന്ത്രിസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനോട് ‌കടപ്പാടുണ്ടെന്ന് പ്രധാനമന്ത്രി ‌പറഞ്ഞു. സ്ഥാനമൊഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളുടെ സേവനം ‌നന്ദിപൂർവം സ്മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരിഷ്കരണങ്ങൾ തുടരുന്നതിലും സാമ്പത്തിക പദ്ധതികൾ നടപ്പാക്കുന്നതിനും നവീന വികസനങ്ങൾ ‌യാഥാർഥ്യമാക്കുന്നതിലും ഒറ്റ മനസ്സോടെ പ്രവർത്തിക്കാനുള്ള ഉത്തരവാദിത്ത നിറവേറ്റണമെന്ന് പുതിയ മന്ത്രിസഭാ അംഗങ്ങളോട് പ്രധാനമന്ത്രി അഭ്യർഥിച്ചു.

ഫലപ്രദവും നിർമാണാത്മകവുമായ സഹകരണം സർക്കാരും ‌പാർലമെൻറും തമ്മിൽ നടപ്പാക്കുന്നതിനും ശ്രദ്ധിക്കണം. ഭരണഘടനാനുസൃതമായ പ്രവർത്തനങ്ങളിൽ ഊന്നൽ നൽകണമെന്നും പ്രധാനമന്ത്രി ‌പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.