സ്വന്തം ലേഖകൻ: സര്‍ക്കാര്‍ സേവനങ്ങളുടെ ഏകീകൃത ആപ്ലിക്കേഷനായ സഹൽ ആപ്പിൽ കൂടുതൽ സേവനങ്ങൾ വരുന്നു. ഈ വർഷം സഹൽ ആപ്പിൽ 19 പുതിയ സേവനങ്ങളും പത്തോളം നോട്ടിഫിക്കേഷനും അവതരിപ്പിക്കുമെന്ന് നീതിന്യായ മന്ത്രി ഡോ. മുഹമ്മദ് അൽ വാസ്മി അറിയിച്ചു.
ജുഡീഷ്യൽ പ്രക്രിയകൾ കാര്യക്ഷമമാക്കാനും ഡിജിറ്റൽ സര്‍വിസുകള്‍ വ്യാപിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ സേവനങ്ങൾ ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സഹല്‍ ആപ്പ് വഴി 12 ലക്ഷം സേവനങ്ങളും 40 ലക്ഷത്തിലധികം അറിയിപ്പുകളും ഉപയോക്താക്കൾക്ക് കൈമാറിയതായി മന്ത്രി പറഞ്ഞു.
സിവില്‍ ഐഡിയുടെ ഡിജിറ്റല്‍ പതിപ്പായ കുവൈത്ത് മൊബൈല്‍ ഐഡി ആപ് സേവനത്തിന് ഒരു തരത്തിലുള്ള ഫീസും ഈടാക്കില്ലെന്ന് പബ്ലിക് അതോറിറ്റി സിവില്‍ ഇന്‍ഫോര്‍മേഷന്‍ കുവൈത്ത്. ഫീസ് ഇടാക്കുമെന്ന വാര്‍ത്ത പബ്ലിക് അതോറിറ്റി സിവില്‍ ഇന്‍ഫോര്‍മേഷന്‍ തള്ളി.
മൊബൈല്‍ ഐഡി ആപ് വഴി ഓതന്റിക്കേഷൻ നടപടികൾ അടക്കമുള്ള മുഴുവൻ സേവനങ്ങളും സൗജന്യമായി തുടരുമെന്ന് സിവിൽ ഇൻഫർമേഷൻ അതോറിറ്റി അറിയിച്ചു.ഇത് സംബന്ധമായി സോഷ്യൽമീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ വന്നതിനെത്തുടര്‍ന്നാണ് അധികൃതരുടെ വിശദീകരണം. വ്യാജവാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല