1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2025

സ്വന്തം ലേഖകൻ: കുവൈത്തിൽ കമ്പനികളുടെ വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങളിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പാം) ഭേദഗതി വരുത്തി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സൗദ് അൽ സബാഹ് ആണ് മന്ത്രിസഭാ പ്രമേയം നമ്പർ 1/2025 പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്.

പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളുടെ ഉടമ/ഡയറക്ടർ, അംഗീകൃത ഉദ്യോഗസ്ഥർ എന്നിവർ പുതിയ സ്ഥാപനങ്ങൾ തുടങ്ങാൻ അനുവദിക്കില്ല. നിലവിൽ എത് കാരണത്താലാണോ പാം വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് അത് നിയമപരമായി പരിഹരിക്കണം

കാലഹരണപ്പെട്ട ഒന്നോ അതിലധികമോ ലൈസൻസുകൾ കമ്പനി ഫയലിൽ റജിസ്റ്റർ ചെയ്യുക. കമ്പനിയുടെ മേൽവിലാസം, തൊഴിലാളികളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്താതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് പ്രധാനമായും, ഫയലുകൾ മരവിപ്പിക്കുന്നതെന്ന് പാമിന്റെ വക്താവ് മുഹമ്മദ് അൽമുസൈനി വെളിപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.