![](https://www.nrimalayalee.com/wp-content/uploads/2020/12/Kuwait-to-Open-Airport-Borders-New-Covid-Strain.jpg)
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിന്നും വിദേശി കുടുംബങ്ങളുടെ ഒഴിഞ്ഞു പോക്ക് ഈ വര്‍ഷവും തുടരുന്നു. വിദേശി കുടുംബങ്ങള്‍ ഒഴിഞ്ഞു പോകുന്നത്തോടെ നിരവധി ഫ്‌ലാറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായും റിയല്‍ എസ്റ്റേറ്റ് മേഖല വലിയ പ്രതിസന്ധി നേരിടുന്നതയും റിയല്‍ എസ്റ്റേറ്റ് യൂണിയന്‍. കുവൈത്തിലെ പ്രധാന ജനവസ കേന്ദ്രങ്ങളായ ഫഹാഹീല്‍, മംഗഫ്, അബുഹലീഫ, ജെലേബ് ഷുയുഖ്, ഖൈത്താന്‍, സാല്‍മിയ എന്നീ പ്രദേശങ്ങളില്‍ നിരവധി ഫ്‌ലാറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്.
കൂടാതെ ഈ പ്രദേശങ്ങളില്‍ കെട്ടിട ഉടമകള്‍ വാടക വെട്ടി കുറച്ചതായും, മിക്ക കെട്ടിടങ്ങളിലും ഫ്‌ലാറ്റ് ഫോര്‍ റെന്റ് ബോര്‍ഡുകളും കാണാം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് വിദേശ തൊഴിലാളികള്‍ കുടുംബത്തെ നാട്ടിലയച്ച് ബാച്ച്‌ലര്‍ മുറികളില്‍ താമസിക്കുന്നത് വ്യാപകമായതോടെ പല കെട്ടിടങ്ങളിലും ഫ്‌ലാറ്റുകള്‍ ഒഴിഞ്ഞു.
അതേസമയം വിദേശ തൊഴിലാളികള്‍ ഫ്‌ലാറ്റുകള്‍ ഉപേക്ഷിച്ചതോടെ അത്ര പഴക്കമില്ലാത്ത ഫര്‍ണിച്ചറുകള്‍ വാങ്ങാനാളില്ലാതെ മാലിന്യക്കൂമ്പാരങ്ങളായിരിക്കയാണ്. കോവിഡ് സൃഷ്ടിച്ച അനിശ്ചിതാവസ്ഥ ജനങ്ങളില്‍ വലിയ ആശങ്കയുണ്ടാക്കി. കൂടാതെ ജോലി സംബന്ധിച്ച അനിശ്ചിതത്വം മൂലം അടുത്ത അധ്യയന വര്‍ഷത്തില്‍ കുട്ടികളെ കുവൈത്തിലെ സ്‌കൂളുകളില്‍ ചേര്‍ക്കാന്‍ ആളുകള്‍ മടിക്കുന്നു.
അതിനാൽ അടുത്ത അധ്യയന വര്‍ഷത്തില്‍ നിരവധി പേര്‍ കുട്ടികളെ കുവൈത്തിലെ സ്‌കൂളുകളില്‍നിന്ന് മാറ്റി നാട്ടിലയക്കാനാണ് ഉദ്ദേശിക്കുന്നത്. അതേതുടുര്‍ന്ന് വാടകക്ക് ആളെ തേടിയുള്ള ബോര്‍ഡുകള്‍ കൂടിവരുന്നതിനാണ് സാധ്യത എന്നും റിയല്‍ എസ്റ്റേറ്റ് മേഖല വലിയ പ്രതിസന്ധി നേരിടുമെന്നുമാണ് റിയല്‍ എസ്റ്റേറ്റ് യൂണിയന്‍ വിലയിരുത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല