സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ നിന്നുള്ള നഴ്സിങ് റിക്രൂട്ട്മെന്റില്‍ ക്രമക്കേട്, കുവൈത്ത് ആരോഗ്യ മന്ത്രിക്കെതിരെ വിചാരണക്ക് നോട്ടീസ്. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്നു എന്നാരോപിച്ചാണ് മന്ത്രിക്കെതിരെ രണ്ട് എംപിമാര്‍ ചേര്‍ന്ന് കുറ്റവിചാരണ നോട്ടിസ് നല്‍കിയത്.
ഇന്ത്യയില്‍ നിന്നുള്ള നഴ്സിങ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ടു ഭരണ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി എന്നാണ് ആരോഗ്യ മന്ത്രി അലി അല്‍ ഉബൈദിക്കെതിരെയുള്ള ആരോപണം. റിക്രൂട്ട്മെന്റിന് ഏജന്‍സികള്‍ ഏഴായിരം ദിനാര്‍ വരെ കൈക്കൂലി വാങ്ങിയെന്ന് ആരോപണം വ്യാപകമായിട്ടും മന്ത്രി നടപടിയെടുത്തില്ലെന്ന് എംപിമാര്‍ കുറ്റപ്പെടുത്തി. കുറ്റം തെളിഞ്ഞാല്‍ മന്ത്രി സ്ഥാനം നഷ്ടപ്പെടുന്നത് ഉള്‍പ്പെടെ ഒട്ടേറെ പ്രത്യാഘാതങ്ങള്‍ മന്ത്രി നേരിടേണ്ടി വരും.
റിക്രൂട്ടിങ് ഏജന്‍സികളെ സംരക്ഷിക്കുന്ന തരത്തില്‍ മന്ത്രി പ്രവര്‍ത്തിച്ചുവെന്നും താനുമായി ബന്ധമുള്ള ഏജന്‍സികള്‍ക്കാണ് റിക്രൂട്ട്മെന്റിന് കരാര്‍ നല്കിയെന്നുമുള്ള ഗൗരവമായ ആരോപണങ്ങളും കുറ്റവിചാരണ നോട്ടിസിലുണ്ട്. മന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് അലി അല്‍ ഉബൈദി ഈ സ്ഥാപനത്തില്‍ നിന്ന് പിന്മാറിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല