സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് ജോലിക്ക് വരുന്നവർ ഇടനിലക്കാർക്ക് പണം നൽകരുതെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ്. ഇന്ത്യൻ എംബസ്സി സംഘടിപ്പിച്ച ഓപ്പൺ ഹൗസിൽ സംസാരിക്കുമ്പോൾ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നാളെ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ കുവൈത്തിലെ എല്ലാ ഇന്ത്യക്കാരും ഓൺലൈൻ ആയി പങ്കെടുക്കണമെന്നും ഇന്ത്യൻ അംബാസഡർ സിബി ജോർജ് ആവശ്യപ്പെട്ടു.
കുവൈത്തിൽ കൊവിഡ് കേസുകൾ കൂടിയതിനാൽ കുടുത്ത നിയന്ത്രണങ്ങൾ ആണ് നിലനിൽക്കുന്നത്. അതിനാൽ ഇത്തവണത്തെ ഓപ്പൺ ഹൗസ് വെർച്വൽ ആയിട്ടായിരുന്നു സംഘടിപ്പിച്ചത്. ഇന്ത്യൻ അംബാസഡർ സിബി ജോർജ് ആണ് പരിപാടിക്ക് നേതൃത്വം നൽകിയത്. സൂം ആപ്‌ളിക്കേഷൻ വഴി നിരവധി പേർ ഓപ്പൺ ഹൗസിൽ പങ്കെടുത്തു.
ഒമിക്രോൺ വെല്ലുവിളി, നഴ്സിങ് റിക്രൂട്ട്മെൻറ്, പുതിയ പാസ്പോർട്ട് എന്നിവയായിരുന്നു പ്രധാന അജണ്ട. കഴിഞ്ഞ ഒരു മാസത്തെ എംബസിയുടെ പ്രവർത്തനങ്ങൾ പരിപാടിയിൽ വിലയിരുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല